ദിയ കൃഷ്‌ണ/ ചിത്രം ഇൻസ്റ്റാ​ഗ്രാം 
Entertainment

ഞാൻ സിം​ഗിളാണ്, കുടുംബത്തെ ഒഴിച്ച് മറ്റാരെയും വിശ്വസിക്കരുത്; ദിയ കൃഷ്‌ണ

കാമുകനുമായി ദിയ പിരിഞ്ഞുവെന്ന വാർത്ത അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നൃത്തവും വ്യക്തിജീവിതത്തെ കുറിച്ചുമൊക്കെ താരം ഇൻസ്റ്റാ​ഗ്രാമിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ദിയ ആരാധകരുമായി ഇൻസ്റ്റാ​ഗ്രാമിലൂടെ സംവദിക്കുന്നതിനിടെ പങ്കുവെച്ച ചില വാക്കുകയാണ് വൈറലാകുന്നത്. 'ജീവിതത്തിൽ നിന്നും പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്? അതൊക്കെ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. കുടുംബത്തെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നായിരുന്നു അതിനുള്ള ദിയയുടെ മറുപടി. ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന അടുത്തയാളുടെ ചോദ്യത്തിന് 'ആരുമില്ല, സിം​ഗിൾ ആസ് എ പ്രിങ്കിൾ' എന്നായിരുന്നു താരത്തിന്റെ മറുപടി. 

ഇതിനിടെ മകളുടെ ഇൻസ്റ്റാ​ഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്‌ണയുമെത്തി. 'ഓസി നിനക്ക് എന്നെ ഇഷ്‌ടമാണോ' എന്നായിരുന്നു അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'യാ ബ്രോ' എന്ന് ദിയ മറുപടി നൽകി. ഏറ്റവും അവസാനമായി ജീവിതം അതിന്റെ പൂർണ്ണ അർഥത്തിൽ ജീവിക്കുക എന്ന് പറഞ്ഞായിരുന്നു താരം ഇൻസ്റ്റാ​ഗ്രാം സംവാദം അവസാനിപ്പിച്ചത്.

അടുത്തിടെ കാമുകനുമായി ദിയ വേർപിരിഞ്ഞെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇൻസ്റ്റാ​ഗ്രാം പേജിൽ നിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ ദിയ നീക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് താരം ഇൻസ്റ്റാ​ഗ്രാമിലൂടെ താരം ആരാധകരുമായി സംവദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT