സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരായ ദമ്പതിമാരാണ് അശ്വിനും ദിയ കൃഷ്ണയും. അശ്വന്‍ ഐടി ജോലി രാജിവച്ച് തന്റെ സ്ഥാപനമായ ഓ ബൈ ഓസിയുടെ സിഇഒയായി സ്ഥാനമേറ്റിരിക്കുകയാണെന്നാണ് ദിയ പറയുന്നത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു ദിയ ഇക്കാര്യം പങ്കുവച്ചത്. അശ്വിന്‍ ഐടി ജോലി രാജിവെക്കാനുണ്ടായ കാരണവും ദിയ പറയുന്നുണ്ട്. ആ വാക്കുകളിലേക്ക്:
''അശ്വിന്‍ ജോലി രാജിവച്ചു. ആറ് മാസം ആയിട്ടുണ്ടാകും രാജിവച്ചിട്ട്. അശ്വിന്‍ ആ തീരുമാനം എടുത്തപ്പോള്‍ എന്റെ വീട്ടുകാര്‍ക്കും അശ്വിന്റെ വീട്ടുകാര്‍ക്കും ആശങ്കയുണ്ടായിരുന്നു. അശ്വിന് ജോലിയില്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. ചെയ്യുന്ന ജോലിയ്ക്കുള്ള ബഹുമാനമോ ശമ്പളമോ ലഭിച്ചിരുന്നില്ല. അശ്വിനായിരുന്നു ആ ടീമിലെ എല്ലാ ജോലിയും ചെയ്തിരുന്നത്. പതിനൊന്ന് മണിയ്ക്ക് എല്ലാവരും പോകുമ്പോഴും ഒരു മണിവരെ പുള്ളി ഇരിക്കുമായിരുന്നു. അര്‍ഹമാനയ അംഗീകാരം അശ്വിന് കിട്ടിയിരുന്നില്ല.
അശ്വിന്റെ ജീവിതം ഒരേ സര്‍ക്കിളിലൂടെ കടന്നു പോവുകയായിരുന്നു എല്ലാ ദിവസവും. ചോദിച്ചാല്‍ ലീവ് പോലും മര്യാദയ്ക്ക് കിട്ടുമായിരുന്നില്ല. ഇപ്പോള്‍ അശ്വിന്‍ ഓ ബൈ ഓസിയുടെ സിഇഒ ആയിട്ട് കയറി. ഞാനാണ് സ്ഥാപക. അശ്വിന്‍ സിഇഒയും. അശ്വിനാണ് ബിസിനസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത്. ഒരു ഷെയര്‍ അശ്വിനാണ് ലഭിക്കുന്നത്. അതിനാല്‍ അശ്വിന് ഇപ്പോള്‍ മുമ്പത്തേതിനേക്കാള്‍ വരുമാനവും കൂടുതലാണ് ജീവിതനിലവാരവും മെച്ചപ്പെട്ടു. ടെന്‍ഷനും സ്‌ട്രെസുമില്ല. ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍ അശ്വിന്റെ കുടുംബവും ഒക്കെയായി.
അശ്വിന്‍ ഉള്ളതിനാലാണ് ഈ ബിസിനസ് നല്ലതുപോലെ പോകുന്നത്. അത് ഞാന്‍ എല്ലാവരോടും പറയാറുള്ള കാര്യമാണ്. അശ്വിനോട് അധികം പറയാറില്ലെങ്കിലും ബാക്കി എല്ലാവരോടും ഞാന്‍ പറയാറുണ്ട്. എനിക്ക് ഓമിയെ കുറേക്കൂടി നോക്കാന്‍ പറ്റുന്നത് ശരിയായ സമയത്ത് അശ്വിന്‍ ബിസിനസിലേക്ക് കടന്നു വന്നതു കൊണ്ടാണ്. ഞാന്‍ ഇതിന്റെ മുഖവും തലച്ചോറും ആണെങ്കില്‍ അശ്വിനാണ് നട്ടെല്ല്. അശ്വിന്‍ കാരണമാണ് എനിക്ക് ഓമിയേയും ഓ ബൈ ഓസിയേയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്നത്.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates