DJ Sana ഇന്‍സ്റ്റഗ്രാം
Entertainment

'വേദനിപ്പിക്കുന്നതിലും അപ്പുറം, ആത്മഹത്യയിലേക്ക് തള്ളി വിടുന്നു'; ബോഡി ഷെയ്മിങിനെതിരെ ഡിജെ സന

റിയാക്ഷന്‍ വിഡിയോയുടെ കമന്റ് ബോക്‌സിലൂടെയായിരുന്നു സനയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ഡിജെ സന. കേരളത്തിലെ അറിയപ്പെടുന്ന വനിത ഡിജെമാരില്‍ ഒരാള്‍. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമെല്ലാം സന പരിപാടികള്‍ ചെയ്യാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴായി വിമര്‍ശനങ്ങളും അവഹേളനങ്ങളും സനയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

സനയുടെ വസ്ത്രവും ശരീരപ്രകൃതിയുമൊക്കെ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള സനയുടെ വിഡിയോ വൈറലായിരുന്നു. പിന്നാലെ താരത്തിനെതിരെ കടുത്ത ബോഡി ഷെയ്മിങ് ആക്രമണം ഉടലെടുത്തു. താരത്തിന്റെ വസ്ത്രത്തേയും ശരീരത്തേയും കുറിച്ച് കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെയായിരുന്നു അവഹേളനം.

തനിക്കെതിരായ ബോഡി ഷെയ്മിങില്‍ ഡിജെ സന തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള സബീല്‍ ബില്ലു എന്നയാളുടെ റിയാക്ഷന്‍ വിഡിയോയുടെ കമന്റ് ബോക്‌സിലൂടെയായിരുന്നു സനയുടെ പ്രതികരണം. ബോഡി ഷെയ്മിങ് ആളുകളെ ആത്മഹത്യയിലേക്ക് പോലും തള്ളി വിടുമെന്നാണ് സന പറയുന്നത്.

''ഇത് കേവലം വേദനിപ്പിക്കുക എന്നതിലും അപ്പുറത്തേക്ക് പോയിരിക്കുന്നു. ഇത് അവഹേളിക്കലാണ്, ഗുണ്ടായിസമാണ്, ബോഡി ഷെയ്മിങ് ആണ്, സ്ത്രീയെ ഒബ്‌ജെടിഫൈ ചെയ്യലാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഒരുപക്ഷെ അവരെ ഈ ലോകം ഉപേക്ഷിക്കാന്‍ പോലും പ്രേരിപ്പിച്ചേക്കും. ഫലത്തില്‍ ഇത് സ്വയം പരുക്കേല്‍പ്പിക്കാനോ ആത്മഹത്യ ചെയ്യാനോ പ്രോത്സാഹിപ്പിക്കുന്നതാണ്'' എന്നായിരുന്നു സനയുടെ പ്രതികരണം.

എന്നാല്‍ ഈ പ്രതികരണത്തിന് താഴെയും സനയ്ക്ക് അധിക്ഷേപങ്ങളുമായെത്തുന്നവരുണ്ടെന്നതാണ് വസ്തുത. അതേസമയം താരത്തെ അനുകൂലിച്ചും നിരവധി പേരെത്തുന്നുണ്ട്. എന്ത് ധരിക്കണമെന്നത് ഓരോരുത്തരുടേയും ഇഷ്ടമാണ്. സന ഡിജെ ആയതിനാല്‍ അതിന് അനുസരിച്ച വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും പിന്തുണച്ചെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

DJ Sana reacts to bodyshaming for her recent viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി, ചേരാനല്ലൂരില്‍ തടങ്കലില്‍ പാര്‍പ്പിച്ച 7 ഇതര സംസ്ഥാനക്കാരെ രക്ഷിച്ച് പൊലീസ്; പ്രതി പിടിയില്‍

'ജിഹാദി കമ്യൂണിസ്റ്റ്'; 'ഒരു കൊമ്പത്തെ തമ്പുരാന്റെയും, ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല, പോ പുല്ലേ എന്ന് പറയാത്തത്....'

'ഈ യാത്ര അധികമുണ്ടാകില്ല'; തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്ദന് വധഭീഷണി; പരാതി

കണ്ണൂരിലെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച പണത്തില്‍ കള്ളനോട്ട്; പിടികൂടിയത് 500ന്റെ 8 നോട്ടുകള്‍

SCROLL FOR NEXT