ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അസംബന്ധങ്ങൾ പ്രചരിപ്പിക്കരുത്, എന്റെ ആരോ​ഗ്യത്തിന് ഒരു കുഴപ്പവുമില്ല; അപർണ ബാലമുരളി

താരം പനി ബാധിച്ച് ആശുപത്രിയിലാണെന്നും ​ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ആരോ​ഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടി അപർണ ബാലമുരളി രം​ഗത്ത്. താരം പനി ബാധിച്ച് ആശുപത്രിയിലാണെന്നും ​ഗുരുതരാവസ്ഥയിലാണെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് തന്റെ ആരോ​ഗ്യത്തിന് ഒരു കുഴപ്പമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് താരം രം​ഗത്തെത്തിയത്. വാർ‌‌ത്ത കേട്ട് ആരും പരിഭ്രാന്തരാകരുതെന്നും താൻ സുഖമായി ഇരിക്കുന്നു എന്നുമാണ് അപർണ പറഞ്ഞത്. 

അപർണ ബാലമുരളിയുടെ വാക്കുകൾ

‘എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികൾ കേൾക്കുന്നുണ്ട്. ഞാൻ പൂർണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാൻ നിരാമയ റിട്രീറ്റ്സിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.’–അപർണ കുറിച്ചു.

​ഗുരുതരാവസ്ഥയിലെന്ന് പ്രചരണം

കഴിഞ്ഞ ദിവസമാണ് അപർണയുടെ ആരോ​ഗ്യത്തെക്കുറിച്ച് വാർത്തകൾ പ്രചരിച്ചത്.  ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട താരത്തെ ആശുപത്രിയിലാക്കുകയും തുടർന്ന് താരത്തിന്റെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു എന്നായിരുന്നു വാർത്തകൾ. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ശക്തമായ സാന്നിധ്യമാണ് അപർണ. സൂര്യയ്ക്കൊപ്പമുള്ള സുരരൈ പോട്ര് സിനിമയിലെ അപർണയുടെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി