Entertainment

മലയാളം വായിക്കാനും സംസാരിക്കാനും അറിയാമോ? നിവിൻ പോളി സിനിമയിൽ നിങ്ങൾക്ക് അഭിനയിക്കാം; കാസ്റ്റിങ് കോൾ

20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങളേയുമാണ് തേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. 20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങളേയുമാണ് തേടുന്നത്. അഭിനയിക്കാൻ താൽപ്പര്യമുള്ളവർ ഡിസംബർ 15ന് മുൻപായി അപേക്ഷ അയക്കണം. നിവിൻ പോളി തന്നെയാണ് സോഷ്യൽ മിഡിയയിലൂടെ കാസ്റ്റിങ് കോൾ പുറത്തുവിട്ടത്. 

മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയുന്നവർക്കാണ് അവസരം നൽകുന്നത്. നടകം പോലുള്ള മറ്റ് ദൃശ്യാവിഷ്കാരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ളവർ അത് അപേക്ഷയ്ക്കൊപ്പം രേഖപ്പെടുത്തണം. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വിഡിയോസ് എന്നിവ യും ചേർത്തുവേണം അയക്കാൻ. ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് മെയില്‍ അയയ്ക്കേണ്ടത്. 

സൂപ്പർഹിറ്റ് ചിത്രം ആക്‌ഷന്‍ ഹിറോ ബിജുവിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന സിനിമയാണിത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിന്‍ പോളി തന്നെനിർമിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍