സിനിമയുടെ പ്രമോഷന് എത്തിയ രൺബീർ കപൂർ/ ചിത്രം; പിടിഐ 
Entertainment

'അങ്കിള്‍ എന്ന് വിളിക്കരുത്'; റിയാലിറ്റിഷോ മത്സരാര്‍ത്ഥിയോട് രണ്‍ബീര്‍ കപൂര്‍

ദയവായി അങ്കില്‍ എന്നു വിളിക്കരുതെന്നും ആര്‍കെ എന്നു വിളിക്കൂ എന്നുമായിരുന്നു താരത്തിന്റെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്

ണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന തൂ ജൂതി മേന്‍ മക്കര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം ഇന്ത്യന്‍ ഐഡലില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനിടെ റിയാലിറ്റിഷോയിലെ മത്സരാര്‍ത്ഥിയായ കുട്ടിയോട് താരം നടത്തിയ അഭ്യര്‍ത്ഥനയാണ് ശ്രദ്ധനേടുന്നത്. 

തന്നെ അങ്കിള്‍ എന്നു വിളിക്കേണ്ട എന്നാണ് താരം പറഞ്ഞത്. മത്സരാര്‍ത്ഥിയായ കുട്ടിയോട് സംസാരിക്കുന്നതിനിടെ താരത്തെ രണ്‍ബീര്‍ അങ്കിള്‍ എന്നു വിളിക്കുകയായിരുന്നു. ദയവായി അങ്കില്‍ എന്നു വിളിക്കരുതെന്നും ആര്‍കെ എന്നു വിളിക്കൂ എന്നുമായിരുന്നു താരത്തിന്റെ മറുപടി. 

നീണ്ട താടി മകള്‍ രഹയ്ക്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നും കുട്ടി ചോദിച്ചു. തന്നെ താടിവെച്ച് മാത്രമാണ് മകള്‍ കണ്ടിട്ടുള്ളതെന്നും താടി എടുത്തു കഴിഞ്ഞാല്‍ മകള്‍ക്ക് തന്നെ മനസിലാകുമോ എന്ന് പേടിയുണ്ടെന്നും താരം പറയുന്നു. മനസിലാകാതെ വന്നാല്‍ തന്റെ ഹൃദയം തകരുമെന്നും താരം പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് രണ്‍ബീറിനും ആലിയ ഭട്ടിനും കുഞ്ഞ് പിറന്നത്. രഹ വന്നതിനു ശേഷം ജോലിക്കായി പുറത്തുപോകാന്‍ തോന്നുന്നില്ലെന്നും മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT