വരലക്ഷ്മി/ ഫേസ്ബുക്ക് 
Entertainment

'മേലിൽ ഈ ചോദ്യവുമായി വരരുത്'; മാധ്യമപ്രവർത്തകനോട് ദേഷ്യപ്പെട്ട് വരലക്ഷ്മി

വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടുള്ള താരത്തിന്റെ പ്രതികരണമാണ് ചർച്ചയാവുന്നത്

സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാറുള്ള നടിയാണ് വരലക്ഷ്മി. തന്റെ നിലപാടുകൾ തുറന്നു പറയാനും താരം മറക്കാറില്ല. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോടുള്ള താരത്തിന്റെ പ്രതികരണമാണ് ചർച്ചയാവുന്നത്. വിവാഹം എപ്പോഴായിരിക്കും എന്നു ചോദിച്ചത്തിന് രൂക്ഷമായാണ് താരം മറുപടി പറഞ്ഞത്. 

 'ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല- വരലക്ഷ്മി പറഞ്ഞു. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹ ചോദ്യം ഉയർന്നത്. 

മുതിർന്ന നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി 2012 ൽ സിമ്പു നായകനായ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ കസബയിലെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഏഴോളം സിനിമകളാണ് വരലക്ഷ്മിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT