അബ്ദുൾ ഗഫൂർ, ശാന്തിപ്രിയ/ ഫേസ്ബുക്ക് 
Entertainment

കടക്ക് പുറത്ത് എന്ന് പറയുമ്പോൾ അടുത്തേക്ക് പോകാൻ പറ്റുമോ? 'ഇരട്ടചങ്ക് വേണ്ട നമുക്ക്'; വോട്ട് തേടി ദൃശ്യം 2ലെ അഭിഭാഷക ശാന്തിപ്രിയ, വിഡിയോ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായാണ് ശാന്തിപ്രിയ അബ്ദുൾ ഗഫൂറിനായി വോട്ടഭ്യർഥിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2വിൽ ജോർജുകുട്ടിയുടെ വക്കീലായ അഡ്വ. രേണുക എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് അഭിഭാഷക ശാന്തിപ്രിയ. സിനിമയിലെ ഡയലോ​ഗിനപ്പുറം രാഷ്ട്രീയ വേദിയിലും ഇപ്പോൾ ശാന്തിപ്രിയയുടെ ശബ്ദം മുഴങ്ങികേൾക്കുകയാണ്. കളമശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി വി ഇ അബ്ദുൾ ഗഫൂറിനായി വോട്ട് അഭ്യർഥിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായാണ് ശാന്തിപ്രിയ അബ്ദുൾ ഗഫൂറിനായി വോട്ടഭ്യർഥിച്ചത്. 

നല്ല ഹൃദയം ഉള്ള ആളെയാണ് വിജയപ്പിക്കേണ്ടതെന്നും ഇരട്ടചങ്ക് വേണ്ടെന്നുമാണ് ശാന്തിപ്രിയ പറയുന്നത്. ‘നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാൻ പേടിയില്ലാത്ത ആളുകളെയാണ്, അല്ലേ?. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി,  കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നിൽക്കുമ്പോൾ, നമ്മൾക്ക് അടുത്തേക്ക് പോകാൻ പറ്റുമോ? ഇല്ലാ... തീർച്ചയായും നമ്മൾ ഓർക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വി.ഇ. ഗഫൂർ’, ശാന്തിപ്രിയ പറഞ്ഞു. ഗഫൂറും മണ്ഡലത്തിലെ നിലവിലെ എംഎൽഎയും ​ഗഫൂറിന്റെ പിതാവുമായ വി കെ ഇബ്രാഹിംകുഞ്ഞും നടി പ്രസംഗിക്കുന്ന വിഡിയോ പങ്കുവച്ചിട്ടുണ്ട്. 

സിപിഐഎമ്മിന്റെ പി രാജീവാണ് മണ്ഡലത്തിൽ ഗഫൂറിന്റെ എതിർ സ്ഥാനാർഥി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result