മോഹൻലാൽ മീനക്കും അൻസിബക്കും എസ്തറിനുമൊപ്പം/ ട്വിറ്റർ 
Entertainment

റിലീസിന് പിന്നാലെ ദൃശ്യം 2 ചോര്‍ന്നു, ടെലിഗ്രാമില്‍

വെള്ളിയാഴ്ച പുലർച്ചെയോടെ ഒടിടി റിലീസ് ചെയ്ത് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിൻറെ പതിപ്പ് ടെലിഗ്രാമിൽ ലഭ്യമായത്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം ദൃശ്യം 2 ചോർന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾ മാത്രം പിന്നിടുന്നതിന് മുൻപ് സിനിമ ടെലി​ഗ്രാമിലെത്തി. 

വെള്ളിയാഴ്ച പുലർച്ചെയോടെ ഒടിടി റിലീസ് ചെയ്ത് രണ്ടുമണിക്കൂറിനുശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലിഗ്രാമിൽ ലഭ്യമായത്. ഇത് ആദ്യമായാണ് സൂപ്പർതാര ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. എന്നാൽ ടെലി​ഗ്രാമിൽ സിനിമ ചോർന്നതിനെ കുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് നിന്ന്
ഇതിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണം വരുന്നതിന് ഇടയിലാണ് സിനിമ ചോർന്നിരിക്കുന്നത്.  മോഹൻലാൽ, മീന, അൻസിബ, എസ്തർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2011 ൽ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT