Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

'ദൃശ്യം: ദ് കണ്‍ക്ലൂഷ'നും 'ഹനുമാനും'; ഈ വാരാന്ത്യം ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ

ഈ ആഴ്ചയിലെ ഒടിടി റിലീസുകളിലൂടെ.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എത്ര വേ​ഗമാണല്ലേ ഈ നവംബർ മാസവും നമ്മൾ ഓടി തീർത്തത്. ഇനിയങ്ങോട്ട് ഡിസംബർ മാസത്തിന്റെ കുളിരും ആഘോഷത്തിന്റെ രാവുകളുമാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങളും പ്ലാനുകളുമൊക്കെ പലരും തുടങ്ങിയിട്ടുണ്ടാകുമല്ലേ. തിരക്കിനിടയിൽ ഒന്ന് റിലാക്സ് ആയി ഇരുന്ന് കാണാൻ പറ്റിയ സിനിമകളാണ് ഈ വാരാന്ത്യം ഒടിടിയിൽ നിങ്ങളുടെ അരികിലെത്തിയിരിക്കുന്നത്. ഈ ആഴ്ചയിലെ ഒടിടി റിലീസുകളിലൂടെ.

ലോ ആൻഡ് ഓർഡർ

Law And Order

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' ഒടിടിയിലേക്ക്. കാരിക്കാമുറി ഷൺമുഖൻ എന്ന അതിഥി വേഷത്തിൽ മമ്മൂട്ടിയും ചിത്രത്തിലെത്തുന്നുണ്ട്. അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെത്തിയത്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. എന്നാൽ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല.

സത്യമേവ

Sathyameva

റോണി ഡേവിഡ് രാജ് പ്രധാന വേഷത്തിലെത്തിയ കോർട്ട് റൂം ഡ്രാമയാണ് സത്യമേവ. അഭിഭാഷകനായാണ് ചിത്രത്തിൽ റോണി എത്തുന്നത്. സീ5 മലയാളത്തിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ബിന്നി സെബാസ്റ്റ്യൻ ആണ് ചിത്രത്തിൽ നായികയായെത്തുന്നത്.

ആദർശ കുടുംബം ഹൗസ് നമ്പർ- 47 (എകെ 47)

Adarsha Kutumbam

വെങ്കടേഷ് നായകനായെത്തിയ ചിത്രമാണ് എകെ 47. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം ഒടിടിയിലെത്തി. ഒരു സാധാരണക്കാരനായ കുടുംബനാഥന് 100 കോടി രൂപയുടെ ലോട്ടറി അടിക്കുന്നു. തുടർന്ന് അദ്ദേഹം കുടുംബത്തോടൊപ്പം ഒരു ആഡംബര വില്ലയിലേക്ക് താമസം മാറുന്നു. എന്നാൽ, അയാളുടെ കയ്യിലെ പണം കണ്ട് അവിടേക്ക് എത്തുന്ന അപകടകാരികളായ ആളുകളെ അയാൾ നേരിടുന്നതിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക. തെലു​ഗു, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിൽ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

ഹനുമാൻ

Hanuman Ansh

നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ഹനുമാൻ അംശ്' ഒടിടിയിലെത്തി. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി സിനിമകളിൽ ഒന്ന് കൂടിയാണ് ഹനുമാൻ. ഓഗസ്റ്റ് 7ന് തിയറ്ററുകളിൽ എത്തിയ 'ഹനുമാൻ അംശ്' മികച്ച അഭിപ്രായമാണ് നേടിയത്. വിശാൽ ചതുർവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനവ് സത്യയാണ് പ്രധാന വേഷത്തിലെത്തിയത്. 'ഡിവൈൻ ഡിറ്റൂർ: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ്' (Divine Detour: That Changed My Life) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മൂന്ന് ഭാ​ഗങ്ങളായൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗമാണ് 'ഹനുമാൻ അംശ്'. സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. നവംബർ 29 മുതൽ നെറ്റ്ഫ്ലിക്സിലൂടെയും സ്ട്രീമിങ് ആരംഭിക്കും.

ദൃശ്യം - ദ് കൺക്ലൂഷൻ

Drishyam: The Conclusion

‘ദൃശ്യം’ ഹിന്ദി പതിപ്പ് ആയ 'ദൃശ്യം: ദ് കണ്‍ക്ലൂഷൻ’ ഒടിടിയിൽ. ആദ്യ രണ്ട് ഭാഗങ്ങളെ കടത്തിവെട്ടി ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. അഭിഷേക് പഥക് കഥയും സംവിധാനവും നിർവഹിക്കുന്നു. ആമിൽ കീയൻ ഖാൻ, അഭിഷേക് പഥക്, പർവീസ് ഷെയ്ഖ് എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

Drishyam: The Conclusion, Hanuman Ansh and more OTT releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൊബൈൽ ഫോൺ പാസ്‌കോഡ് നൽകാൻ നിർബന്ധിക്കാനാകുമോ? രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി

രാഷ്ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി; ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു

'ഏഴാം അറിവ്' ചെയ്യാന്‍ പാടില്ലായിരുന്നു, ആ സിനിമയില്‍ ഞാന്‍ ഒട്ടും തൃപ്തയല്ല; തുറന്നു പറഞ്ഞ് ശ്രുതി ഹാസന്‍

​ഗ്രാമ്പൂ അത്ര നിസാരക്കാരനല്ല, അസിഡിറ്റിയും ബ്ലോട്ടിങ്ങും ​ഗ്യാസും 'പമ്പ' കടത്തും, കാർഡിയോളജിസ്റ്റ് വിശദീകരിക്കുന്നു

'മാധ്യമങ്ങളില്‍ പ്രശസ്തി നേടാനുള്ള നീക്കം'; മിഷന്‍ ചക്കക്കൊമ്പനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി