Dulquer Salmaan, Asif Ali 
Entertainment

ഹൃദയം വേദനിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍; വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയെന്ന് ആസിഫ് അലി

'വിദ്യാര്‍ത്ഥികളും യുവജനങ്ങളും നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്മാരായ ആസിഫ് അലിയും ദുല്‍ഖര്‍ സല്‍മാനും. വിദ്യാര്‍ത്ഥികളും യുവജനങ്ങളും നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ആസിഫ് അലി പറഞ്ഞത്. ഭിന്നിപ്പിലൂടേയും അക്രമത്തിലൂടേയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

''ഡല്‍ഹിയിലും രാജ്യത്തുടനീളവും സമരംചെയ്യുന്ന വിദ്യാര്‍ത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങള്‍ കൂടിയാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അവര്‍ക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും' എന്നാണ് ആസിഫ് അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

'ചില വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോള്‍, മറ്റു ചിലര്‍ എല്ലാം അവസാനിപ്പിക്കാന്‍ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോള്‍ എന്റെ ഹൃദയം കൂടുതല്‍ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കള്‍ അവരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു' എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

''എല്ലാ അഭിപ്രായങ്ങള്‍ക്കും അപ്പുറം, അനുകമ്പയും ബഹുമാനവും അര്‍ഹിക്കുന്ന സ്വപ്നങ്ങളും, അഭിലാഷങ്ങളും, കുടുംബങ്ങളും, പ്രതീക്ഷകളുമുള്ള വ്യക്തികളുണ്ട്. അര്‍ത്ഥവത്തായ സംഭാഷണങ്ങള്‍, സമാധാനപരമായ പരിഹാരങ്ങള്‍, ജ്ഞാനവും സഹാനുഭൂതിയും വഴി നയിക്കപ്പെടുന്ന തീരുമാനങ്ങള്‍ എന്നിവയിലാണ് എന്റെ പ്രതീക്ഷ. വിഭജനത്തിലും അക്രമത്തിലും കെട്ടിപ്പടുക്കപ്പെട്ട ഭാവിയേക്കാള്‍ ധാരണയില്‍ കെട്ടിപ്പടുക്കപ്പെട്ട ഭാവി എപ്പോഴും ശക്തമായിരിക്കും'' എന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനുള്ള പിന്തുണ ശക്തമാവുകയാണ്. മലയാള സിനിമാ ലോകത്തു നിന്നും വലിയ പിന്തുണയാണ് വിദ്യാര്‍ത്ഥി സമരത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന യോഗത്തില്‍ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് നടന്‍ ജോജു ജോര്‍ജ് സംവിധായകരായ ആഷിഖ് അബു, മഹേഷ് നാരായണന്‍, നടിമാരായ ഗൗരി കിഷന്‍, പ്രിയ വാര്യര്‍, ശാന്തി ബി, രഞ്ജിനി ഹരിദാസ്, ദിവ്യ പ്രഭ തുടങ്ങിയവരെത്തിയിരുന്നു.

ടൊവിനോ തോമസ്, വിസ്മയ മോഹന്‍ലാല്‍, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നസ്ലെന്‍, ഹാഷിര്‍, നിഖില വിമല്‍, കുഞ്ചാക്കോ ബോബന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയ വലിയൊരു നിര സോഷ്യല്‍ മീഡിയിയലൂടേയും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. രഞ്ജി ഹരിദാസ്, സിജ റോസ് തുടങ്ങിയവര്‍ ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുത്തും പിന്തുണ അറിയിച്ചിരുന്നു.

Dulquer Salmaan and Asif Ali comes in support of CJP Protest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്

തദ്ദേശ വകുപ്പിലെ കൂട്ടസ്ഥലംമാറ്റം: മന്ത്രി കെ എം ഷാജിയുടെ കുറിപ്പ് ചോര്‍ന്നു

'ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി ജോസഫ് വിജയ്'; ആവേശമായി ടൈറ്റില്‍ കാര്‍ഡ്; 'ജന നായകനെ' വരവേറ്റ് ആരാധകര്‍

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍