ഹോട്ടലില്‍ വച്ച് പൊരിഞ്ഞ അടി; ധ്രുവിനെ ചെരുപ്പൂരി അടിച്ച് അനുപമ പരമേശ്വരന്‍? ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ മൂന്ന് വര്‍ഷമായി ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Dhruv Vikram, Anupama Parameswaran
Dhruv Vikram, Anupama Parameswaran
Updated on
1 min read

തെന്നിന്ത്യന്‍ താരങ്ങളായ അനുപമ പരമേശ്വരനും ധ്രുവ് വിക്രമും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളുകളായി. ഇരുവരും പ്രണയം പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ആരാധകരുടെ മനസില്‍ ഇഷ്ട ജോഡിയായി മാറിയിരുന്നു ധ്രുവും അനുപമയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് നിരാശ പകരുന്നതാണ്.

അനുപമയും ധ്രുവും പിരിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ തിരികെയെത്തിയ അനുപമ പങ്കുവച്ച പോസ്റ്റുകളാണ് അഭ്യൂഹങ്ങള്‍ക്ക് ഇട വരുത്തിയത്. സമാധാനം കണ്ടെത്തുന്നതിനെക്കുറിച്ചും, അവനവനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും, ഡെഡ് എന്‍ഡുകളെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അനുപമയുടെ പോസ്റ്റുകള്‍.

ഇതിന് പിന്നാലെ താരം പങ്കുവച്ച മറ്റൊരു പോസ്റ്റും ചര്‍ച്ചയായി. 'ഊപ്‌സ്! ഫോട്ടോ ഡമ്പിന് മാപ്പ്. അപ്രൂവലുകള്‍ക്കും പാട്ടിന്റെ സെലക്ഷനും മറ്റൊരാള്‍ നല്‍കുന്ന ക്യാപ്ഷനും കാത്തിരിക്കേണ്ടതില്ലാതെ വരുമ്പോള്‍ പോസ്റ്റ് ചെയ്യുകയെന്നത് കൂടുതല്‍ രസകരമാകും' എന്നായിരുന്നു അനുപമയുടെ കുറിപ്പ്. ഇതോടെ ഇരുവരും പിരിഞ്ഞെന്ന് ഉറിപ്പിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

എന്നാല്‍ ഇപ്പോഴിതാ അനുപമ-ധ്രുവ് പ്രണയ തകര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് അനുപമയും ധ്രുവും തമ്മില്‍ വലിയ വാക്ക് തര്‍ക്കമുണ്ടായെന്നും അനുപമ ധ്രുവിനെ ചെരുപ്പൂരി അടിച്ചുവെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് മിഡ് ഡെ ആണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ധ്രുവും അനുപമയും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ധ്രുവും അനുപമയും തമ്മില്‍ തര്‍ക്കമുണ്ടായി. ധ്രുവിന്റെ പെരുമാറ്റത്തെ അനുപമ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന്റെ കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നാലെ അനുപമ ചെരുപ്പൂരി ധ്രുവിനെ അടിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാക്ക് തര്‍ക്കത്തിന് പിന്നാലെ അനുപമ ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത ഉറപ്പു വരുത്താനായിട്ടില്ല. വാര്‍ത്തകളോട് ധ്രുവും അനുപമയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. പ്രണയ വാര്‍ത്തകളോടും ഇരുവരും നാളിതുവരെ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന കിംവദന്തികളില്‍ എത്രത്തോളം വസ്തുതയുണ്ടെന്ന് വ്യക്തമായിട്ടില്ല.

Dhruv Vikram, Anupama Parameswaran
'ജനാധിപത്യം എല്ലാം കേള്‍ക്കുന്നുണ്ട്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി മണ്ണിലിറങ്ങി താരങ്ങള്‍
Dhruv Vikram, Anupama Parameswaran
'ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചു, അത് തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു'; നിലപാട് പറഞ്ഞ് ചന്തു സലിം കുമാര്‍
Dhruv Vikram, Anupama Parameswaran
'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം
Summary

Did Anupama Parameswaran slapped Dhruv Vikram with a slipper? Social media is flooded with reports.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com