'ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്'; വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി സിനിമാ ലോകം

ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, പ്രാചി തെഹ്ലാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം പിന്തുണയുമായെത്തിയിരുന്നു.
Kunchacko Boban, Nikhila Vimal, Hashir, Indrajith
Kunchacko Boban, Nikhila Vimal, Hashir, Indrajith
Updated on
2 min read

നീറ്റ്-യുജി ചോദ്യ ചേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ മൂല്യനിര്‍ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയേറുകയാണ്. സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ചു കൊണ്ടും സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

Kunchacko Boban, Nikhila Vimal, Hashir, Indrajith
'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി

സിനിമാ ലോകത്തു നിന്നടക്കം വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയേറുകയാണ്. മലയാളത്തില്‍ നിന്നും നടന്‍ ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആഷിഖ് അബു, പ്രാചി തെഹ്ലാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം പിന്തുണയുമായെത്തിയിരുന്നു. നടിയും അവതാരകയുമായ രഞ്ജി ഹരിദാസ്, നടി സിജ റോസ് തുടങ്ങിയവര്‍ സമരവേദയിലെത്തിയും പിന്തുണറിയിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഇന്നും സമരത്തിന് പിന്തുണയറിയിച്ചെത്തിയത്. ''സമാധാനം പുലരട്ടെ. നമ്മുടെ ഭാവി തലമുറയെ തകര്‍ത്തു തരിപ്പണമാക്കരുത്. ജയ് ഹിന്ദ്.'' എന്നായിരുന്ന നടന്‍ കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. വി ഫോര്‍ വെന്‍ഡേറ്റയിലെ അനീതി നിയമം ആകുമ്പോള്‍ പ്രതിഷേധം ഉത്തരവാദിത്തമാകും എന്ന വാക്കുകളാണ് നസ്ലെന്‍ പങ്കുവച്ചത്. സമരമുഖത്തു നിന്നുള്ള വിഡിയോകളും താരം പങ്കുവച്ചിട്ടുണ്ട്.

നടന്‍ സിജു സണ്ണി സ്വന്തം കൈപ്പടയില്‍ തയാറാക്കിയ കുറിപ്പിലൂടെയാണ് പിന്തുണയറിയിച്ചത്. ''എന്റെ സുഹൃത്തുക്കള്‍, എന്റെ സഹോദരങ്ങള്‍, എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ മക്കള്‍... എന്റെ പ്രിയപ്പെട്ടവരുടെ ചോരയില്‍ കുതിര്‍ന്ന മണ്ണില്‍ നിന്ന് അവര്‍ പോരാടുന്നു. ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന നിങ്ങളുടെ ഭയത്തെ എല്ലാ ബഹുമാനത്തോടെയും നേരിടും. എന്റെ രാജ്യം, എന്റെ രാജ്യം, എന്റെ രാജ്യം.' എന്നാണ് സിജു സണ്ണി കുറിച്ചത്.

'ഒരു ജനാധിപത്യത്തിന്റെ യഥാര്‍ഥ പരീക്ഷണം പ്രതിഷേധങ്ങളല്ല. മറിച്ച്, അതിനോട് ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്'എന്നായിരുന്നു നടി നിഖില വിമലിന്റെ പ്രതികരണം. 'നിങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഒരു പാര്‍ട്ടിയോടുള്ള കൂറ് രാജ്യത്തോടുള്ള കൂറിനേക്കാള്‍ വലുതാകുമ്പോഴാണ് ഞാന്‍ ആശങ്കപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് അനാദരവല്ല. അത് പൗരധര്‍മ്മമാണ്. ജനപ്രതിനിധികള്‍ ദൈവങ്ങളല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഈ രാജ്യത്തേക്കാള്‍ വലുതുമല്ല.'' എന്ന വാക്കുകളാണ് ഹാഷിര്‍ പങ്കുവച്ചത്.

''ഇന്ന് ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികളോട് പെരുമാറിയ രീതി തികച്ചും മൃഗീയമായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ രേഖപ്പെടുത്താനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും അവകാശമാണ്; അത് സമാധാനപരമായിരിക്കുമ്പോള്‍ ഒരധികാരകേന്ദ്രവും അവരെ നേരിടാന്‍ അക്രമം ഉപയോഗിക്കാന്‍ പാടില്ല'' എന്നാണ് ഇന്ദ്രജിത്ത് സുകുമാരന്‍ പ്രതികരിച്ചത്. ചോര്‍ന്ന ചോദ്യപേപ്പര്‍ കാരണം ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും, ഇന്നത്തെ പ്രതിഷേധത്തില്‍ പരുക്കേറ്റവര്‍ക്കും ഹൃദയം നിറഞ്ഞ സഹതാപം! നിങ്ങളുടെ വേദനയും ആശങ്കകളും എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട്. ഞാന്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു! അധികാരത്തിലുള്ളവരേക്കാള്‍ ശക്തമാണ് ജനങ്ങളുടെ ശക്തി. ജയ് ഹിന്ദ്..' എന്നും ഇന്ദ്രജിത്ത് കുറിച്ചു.

Kunchacko Boban, Nikhila Vimal, Hashir, Indrajith
മുഖത്ത് മാസ്‌കും കയ്യില്‍ ലാത്തിയും, കുട്ടികളെ തല്ലിച്ചതയ്ക്കുന്ന ഗുണ്ടകള്‍; ദേഷ്യത്താല്‍ വിറയ്ക്കുകയാണെന്ന് നസ്‌റുദ്ദീന്‍ ഷാ
Kunchacko Boban, Nikhila Vimal, Hashir, Indrajith
'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി
Kunchacko Boban, Nikhila Vimal, Hashir, Indrajith
'16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ? മര്യാദ വേണ്ടേ?ഗതികേട് കൊണ്ടു പറയുകയാണ്'; മറുപടി നല്‍കി ജോജു ജോര്‍ജ്
Summary

Malayalam movie artists including Kunchacko Boban, Nikhila Vimal, Hashir, and Indrajith comes in support of CJP. Calls out the police brutality against students.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com