ചിത്രം: ഫേസ്ബുക്ക് 
Entertainment

'പത്ത് വർഷത്തിന് ശേഷവും ഞങ്ങളുടെ കപ്പൽ ശക്തമാണ്'; വിവാഹവാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ

അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

യുവതാരം ദുൽഖർ സൽമാന്റേയും ഭാര്യ അമാൽ സൂഫിയയുടേയും പത്താം വിവാഹവാർഷികമായിരുന്നു ഇന്നലെ. മനോഹരമായ കുറിപ്പിനൊപ്പമാണ് തങ്ങളുടെ ഒരു പതിറ്റാണ്ട് നീളുന്ന മനോഹരമായ യാത്രയെക്കുറിച്ച് താരം പറഞ്ഞത്. പത്ത് വർഷത്തിന് ശേഷവും തങ്ങളുടെ ദാമ്പത്യം കൂടുതൽ ശക്തമാണ് എന്നാണ് ദുൽഖർ കുറിക്കുന്നത്. 

ദുൽഖറിന്റെ കുറിപ്പ്

‘ഞങ്ങളുടെ ഒരു പതിറ്റാണ്ട്. ദിശയില്ലാത്ത ഞങ്ങളെ നയിക്കാന്‍ കാറ്റ് മാത്രമേയുള്ളു. പലപ്പോഴും നേരെ വരുന്ന തിരമാലകളെ മറികടന്ന് പോവുകയാണ്. പരസ്പരം മുറുകെ പിടിച്ച് മുന്നേറുന്നു. ജീവിതം സൃഷ്ടിക്കുകയാണിവിടെ. അത് ഞങ്ങളുടെ ജീവിതമായി മാറുന്നു. വിവിധ തുറമുഖങ്ങളിലൂടെ ഒരുമിച്ചുള്ള യാത്ര ഇനിയും തുടരുകയാണ്. ഒപ്പം പുതിയ ഭൂമി കണ്ടെത്തുക, ഇനിയും ഒരുപാട് കാണാനുണ്ട്. ഒരു ദശാബ്ദത്തിന് ശേഷവും ഞങ്ങളുടെ കപ്പൽ കൂടുതല്‍ ശക്തരാണ്. കപ്പലിന്റെ ചിറകുകള്‍ എപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. നമ്മുടെ മാലാഖയ്‌ക്കൊപ്പം കൂട്ടില്‍ സുരക്ഷിതരായി നില്‍ക്കുകയാണ്.’–ദുൽഖർ കുറിച്ചു.

ആശംസകളുമായി ആരാധകർ

അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ കുറിപ്പ്. നിരവധി താരങ്ങൾ പ്രിയ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗത്തെത്തിയത്. 2011 ഡിസംബർ 22 നായിരുന്നു അമാലും ദുൽഖറും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്കാണ്. ഇരുവർക്കും നാല്‌ വയസ്സുള്ള ഒരു മകളുണ്ട്. മറിയം അമീറാ സല്‍മാന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT