Dulquer Salmaan ഫെയ്സ്ബുക്ക്
Entertainment

'ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ...' വിഡിയോയുമായി കേരള പൊലീസ്, നിമിഷങ്ങൾക്കകം മറുപടിയുമായി നടൻ; ഏറ്റെടുത്ത് ആരാധകർ

എന്തായാലും കേരള പൊലീസ് പങ്കുവെച്ച വിഡിയോയും ദുല്‍ഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ കേരള പൊലീസ് പങ്കുവച്ച ഒരു പോസ്റ്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ് സോഷ്യൽ മീ‍‍ഡിയയിൽ‌ വൈറലാകുന്നത്. ദുല്‍ഖർ നായകനായെത്തിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ഒരു രംഗമാണ് കേരള പൊലീസ് ഇത്തവണ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനും ആ രംഗത്ത് ഉണ്ട്.

ഹെല്‍മറ്റ് ബൈക്കില്‍ തൂക്കിയിട്ട നിലയിലാണ്. "ദുൽഖർ സൽമാൻ കമന്റ് ചെയ്യുവോ..." എന്ന ക്യാപ്ഷനോടെയാണ് കേരള പൊലീസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. "ങ്ങളൊക്കെ ന്ത് ചങ്കുകളാ.. പോയി വിളിച്ചോണ്ട് വന്ന് കമന്റ് ചെയ്യിപ്പിക്കെന്നും" കേരള പൊലീസ് കമന്റ് ചെയ്യിപ്പിച്ചിട്ടുണ്ട്. പിന്നാലെ ദുല്‍ഖറിന്റെ കമന്റും വന്നു.

"ഹെല്‍മറ്റ് മസ്റ്റ്" ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും കേരള പൊലീസ് പങ്കുവെച്ച വിഡിയോയും ദുല്‍ഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പൊലീസിന്റെ വിജയം, പൊലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുല്‍ഖറിന്റെ കമന്റിന് മറുപടിയായി ആരാധകര്‍ എഴുതിയിരിക്കുന്നത്.

"ഹെല്‍മറ്റ് മസ്റ്റ്" ആണ് എന്നാണ് ദുല്‍ഖര്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും കേരള പൊലീസ് പങ്കുവെച്ച വിഡിയോയും ദുല്‍ഖറിന്റെ കമന്റും തരംഗമായിക്കഴിഞ്ഞു. ഇത് കേരള പൊലീസിന്റെ വിജയം, പൊലീസ് ഏമാനെ പേടിയുണ്ട് അല്ലേ എന്നൊക്കെയാണ് ദുല്‍ഖറിന്റെ കമന്റിന് മറുപടിയായി ആരാധകര്‍ എഴുതിയിരിക്കുന്നത്.

അതേസമയം മലയാളത്തിലും തെലുങ്കിലും ബി​ഗ് പ്രൊജക്ടുകളാണ് ദുൽഖറിന്റേതായി ലൈൻ അപ്പിലുള്ളത്. മലയാളത്തിൽ ഐ ആം ​ഗെയിം ആണ് ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നഹാസ ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് വിവരം.

അതോടൊപ്പം തെലുങ്ക് ചിത്രമായ ആകാശം ലോ ഒക താരയും ദുൽഖറിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്. ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ലക്കി ഭാസ്‍കറിന് ശേഷം തെലുങ്കിൽ ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

Cinema News: Actor Dulquer Salmaan comments on Kerala Police's video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എൻ വാസുവിന് ജാമ്യം; കേസിൽ ജയിൽ മോചിതനാകുന്ന അഞ്ചാമൻ

മുതിര പവർഫുൾ ആണ്, പക്ഷെ വേനൽക്കാലത്ത് 'പണി' തരാം

ഇന്ത്യയില്‍ ഇങ്ങനൊരു സ്ഥലത്ത് സ്വാതന്ത്ര്യമായി നമുക്ക് കൂടാന്‍ പറ്റുന്നത് ന്യൂനപക്ഷങ്ങള്‍ ശക്തമായതിനാല്‍; നോക്കി വോട്ട് ചെയ്യുക: വേടന്‍

ആഗോള അയ്യപ്പസംഗമം: 10 ദിവസത്തിനകം കൃത്യമായ കണക്ക് നല്‍കണം; ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

ഗാലക്സി എസ് 26 സീരീസ് ഫെബ്രുവരി 25ന് വിപണിയിൽ; അറിയാം ഫീച്ചറുകൾ

SCROLL FOR NEXT