Bhagyashri Borse, Dulquer ഫെയ്സ്ബുക്ക്, വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'കിളിയേ കിളിയേ...'; ഹിറ്റ് പാട്ടിന് ചുവടുവച്ച് ദുൽഖറും ഭാ​ഗ്യശ്രീയും, വൈറലായി വിഡിയോ

ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന കാന്ത എന്ന ചിത്രത്തിന്റെ പ്രൊമോഷന് കൊച്ചിയിൽ എത്തിയതായിരുന്നു താരങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

ഒടിടിയിലും ലോക ചാപ്റ്റർ 1 ചന്ദ്ര കത്തിക്കയറുകയാണ്. ആ​ഗോളതലത്തിൽ 300 കോടിയലധികം കളക്ട് ചെയ്ത ചിത്രം നിരവധി റെക്കോർഡുകൾ തകർത്തു കൊണ്ടാണ് ചിത്രം തിയറ്റർ വിട്ടത്. ചിത്രത്തിലെ കിളിയേ കിളിയേ എന്ന ​ഗാനത്തിന്റെ റീമിക്സ് വേർഷനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കല്യാണി പ്രിയദർശന്റെ ​ഗംഭീര സ്ക്രീൻ പ്രെസൻസ് തന്നെയായിരുന്നു ഈ പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും.

ഇപ്പോഴിതാ ഈ ​ഗാനത്തിന് ചുവടുവയ്ക്കുന്ന ദുൽഖർ സൽമാന്റെയും നടി ഭാ​ഗ്യശ്രീ ബോർസെയുടെയും വിഡിയോയാണ് സോഷ്യൽ മീ‍ഡിയയിൽ വൈറലായി മാറുന്നത്. ദുൽഖറിന്റെ റിലീസിനൊരുങ്ങുന്ന കാന്ത എന്ന ചിത്രത്തിന്റെ പ്രൊമോഷന് കൊച്ചിയിൽ എത്തിയതായിരുന്നു താരങ്ങൾ.

നിമിഷനേരം കൊണ്ടാണ് ദുൽഖറിന്റെ ഈ ഡാൻസ് വിഡിയോ വൈറലായി മാറിയത്. അതേസമയം, ലോക ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്‌ട്രീമിങ് ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷത്തിലെത്തി.

ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷവും ശ്രദ്ധ നേടി. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത നവംബർ 14 നാണ് റിലീസിനെത്തുന്നത്. വില്ലൻ ഭാവങ്ങൾ കൂടെയുള്ള ദുൽഖറിനെയാണ് സിനിമയിൽ കാണാൻ കഴിയുകയെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്.

റാണ ദ​ഗുബതി പൊലീസ് വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. കുമാരി എന്ന കഥാപാത്രത്തെയാണ് ഭാ​ഗ്യശ്രീ അവതരിപ്പിക്കുന്നത്. ദ് ഹണ്ട് ഫോർ വീരപ്പൻ എന്ന ഡോക്യുമെന്ററി സീരിസ് ഒരുക്കിയ സംവിധായകനാണ് സെൽവമണി സെൽവരാജ്.

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.

Cinema News: Actor Dulquer Salmaan Kiliye Kiliye dance video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡി കെ ശിവകുമാർ ആണെങ്കിലും ഔദ്യോ​ഗിക ചടങ്ങിൽ ​ഗണ​ഗീതം പാടുന്നത് തെറ്റാണ്'

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

'സര്‍ക്കാർ ചെലവില്‍ സ്‌ക്വാഡ് ഉണ്ടാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമെന്ന മോഹം വേണ്ട'; നവകേരള സര്‍വേയില്‍ സിപിഎമ്മിനെതിരെ വിഡി സതീശന്‍

മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ?

'ദളപതി, സൂപ്പർ സ്റ്റാർ... ഇതൊക്കെ ഇനിയെങ്കിലും നിർത്തിക്കൂടെ; കേട്ട് മടുത്തു'! ജന നായകനിലെ പാട്ടിനെതിരെ സോഷ്യൽ മീഡിയ

SCROLL FOR NEXT