ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

പറഞ്ഞതിലും ഒരു ദിവസം മുൻപേ ഇങ്ങ് എത്തി! സർപ്രൈസായി സല്യൂട്ടിന്റെ റിലീസ്; സോണി ലിവിൽ കാണാം

റിലീസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേയാണ് ചിത്രം എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് പ്രദർശനത്തിന് എത്തി. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. റിലീസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേയാണ് ചിത്രം എത്തിയത്. ദുൽഖർ തന്നെയാണ് ചിത്രം റിലീസ് ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. 

സർപ്രൈസ് സർപ്രൈസ്, നിങ്ങളെ സല്യൂട്ട് കാണിക്കാനായി ഞങ്ങൾ കാത്തിരിപ്പിക്കാനായില്ല അതുകൊണ്ട് പറഞ്ഞതിലും ഒരു ദിവസം മുൻപേ ചിത്രം എത്തിയിരിക്കുകയാണ്. സോണി ലിവിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്. - ദുൽഖർ കുറിച്ചു. മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. 

അരവിന്ദ് കരുണാകരന്‍ എന്ന പൊലീസുകാരനായാണ് ദുൽഖർ സൽമാൻ ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്‌യാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനിടെ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിൽ പ്രതിഷേധിച്ച് ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയ്ക്ക് തിയറ്റർ ഉടമകൾ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT