Dulquer Salmaan, Mammootty വിഡിയോ സ്ക്രീന്‍ഷോട്ട്, ഫെയ്സ്ബുക്ക്
Entertainment

'പണ്ടൊരാള്‍ പറഞ്ഞത് പോലെ നിങ്ങളൊന്ന് ടിക്കറ്റെടുത്ത് നോക്ക്'; മമ്മൂട്ടിയുടെ ഡയലോഗ് പറഞ്ഞ് ദുല്‍ഖര്‍; ഓന്‍ ചരിത്രം ആവര്‍ത്തിക്കുമോ?

സമകാലിക മലയാളം ഡെസ്ക്

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കാന്ത തിയേറ്ററുകളിലേക്ക് എത്തുകയാണ്. സെല്‍വമണി സെല്‍വരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാനും റാണ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. തെലുങ്കിലും തമിഴിലുമായാണ് സിനിമ എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കേരള പ്രസ് മീറ്റ് നടന്നിരുന്നു. അതില്‍ നിന്നുള്ളൊരു വിഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

വേദിയില്‍ സംസാരിക്കവെ മമ്മൂട്ടിയുടെ ഡയലോഗ് പറയുന്ന ദുല്‍ഖറിന്റെ വിഡിയോയാണ് വൈറലാകുന്നത്. ''എല്ലാവരും കാന്ത കണണം. ഇത് എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയാണ്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അതുപോലെ തന്നെയാകും എന്ന് വിശ്വസിക്കുന്നു. പണ്ടൊരാള്‍ പറഞ്ഞത് പോലെ നിങ്ങള്‍ ടിക്കറ്റ് എടുത്ത് നോക്ക്. എന്തായാലും ഇഷ്ടപ്പെടും'' എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

ഭീഷ്മ പര്‍വ്വത്തിന്റെ റിലീസിന് മുമ്പായി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ദുല്‍ഖര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് എന്തുകൊണ്ട് ഭീഷ്മ പര്‍വ്വം കാണണം എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഒന്ന് ടിക്കറ്റ് എടുത്ത് നോക്ക് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ആ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. മമ്മൂട്ടി അന്ന് പറഞ്ഞത് അതുപോലെ തന്നെ ദുല്‍ഖറും ആവര്‍ത്തിച്ചിരിക്കുകയാണ് ഇപ്പോള്‍.

അതേസമയം കഴിഞ്ഞ ദിവസമാണ് കാന്തയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നത്. സിനിമയ്ക്കുള്ള സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖറിന്റെ വില്ലന്‍ ഭാവങ്ങളും ട്രെയ്‌ലറില്‍ കാണാം. റാണാ ദഗ്ഗുബട്ടി, സമുദ്രക്കനി തുടങ്ങിയവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഭാഗ്യശ്രീ ബോര്‍സെയാണ് ചിത്രത്തിലെ നായിക. നവംബര്‍ 14 നാണ് സിനിമയുടെ റിലീസ്.

നെറ്റ്ഫ്‌ളിക്‌സിന്റെ വീരപ്പന്‍ ഡോക്യുമെന്ററിയൊരുക്കിയത് സെല്‍വമണിയായിരുന്നു. 1950 കാലഘട്ടത്തിലെ തമിഴ് സിനിമാലോകം ആണ് കാന്തയുടെ പശ്ചാത്തലം. ദുല്‍ഖര്‍ നിര്‍മിക്കുന്ന ആദ്യ ഇതര ഭാഷാ ചിത്രം കൂടിയാണ് കാന്ത.

At Kaantha pre-release event, Dulquer Salmaan recreats Mammootty's famous statement. video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളിക്കുന്നതിനിടെ വീടിന്റെ ഭിത്തി തകര്‍ന്ന് വീണ് സഹോദരങ്ങളായ കുട്ടികള്‍ മരിച്ചു

'അടുത്തത് തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് ', സബര്‍ബെന്‍, മെമു സര്‍വീസുകളും ആരംഭിച്ചേക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍

'രണ്ട് ലക്ഷം ഒന്നിനും തികയില്ല; കൃത്രിമ കൈ വെക്കണമെങ്കില്‍ 25 ലക്ഷം രൂപ ചെലവു വരും'; പ്രതികരിച്ച് കുട്ടിയുടെ കുടുംബം

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; മദര്‍ എലീശ്വ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍; വന്ദേഭാരതിലെ ഗണഗീതത്തിനെതിരെ മുഖ്യമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

യൂട്യൂബ് ചാനലിലെ സ്ത്രീ വിരുദ്ധ വിഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം; യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയോട് കോടതി

SCROLL FOR NEXT