'ബ്രിട്ടോളി ലിമിറ്റഡ്'; ലോകയിലെ മുകേഷ് റഫറൻസ് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

ചിത്രത്തിൽ ബ്രിട്ടോളി ലിമിറ്റഡ് എന്ന കമ്പനിയിലെ പ്യൂൺ ആണ് മുകേഷിന്റെ കഥാപാത്രമായ രാജേന്ദ്രൻ.
Mukesh, Lokah
Mukesh, Lokahവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ലോക ചാപ്റ്റർ‌ 1 ചന്ദ്ര. ആ​ഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ കളം വിട്ടത്. ചിത്രം കണ്ട പ്രേക്ഷകർ നിരവധി ബ്രില്യൻസുകൾ സിനിമയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒരു ഹിറ്റ് മലയാള സിനിമയിലെ റഫറൻസ് കൂടി ലോകയിൽ നിന്ന് പ്രേക്ഷകർ കണ്ടുപിടിച്ചിരിക്കുകയാണ്.

ലോകയിൽ നസ്‌ലിന്റെ കഥാപാത്രത്തിന്റെ അച്ഛൻ ഒരു സീനിൽ ഫോണിലൂടെ ഏത് കമ്പനിയുടെ ഇന്റർവ്യൂ ആണെന്ന് ചോദിക്കുമ്പോൾ നസ്‌ലിൻ ബ്രിട്ടോളി ലിമിറ്റഡ് എന്ന് പറയുന്നുണ്ട്. ഇത് 1995 ൽ പുറത്തിറങ്ങിയ മുകേഷ് ചിത്രമായ 'ശിപ്പായി ലഹള'യുടെ റഫറൻസ് ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

ചിത്രത്തിൽ ബ്രിട്ടോളി ലിമിറ്റഡ് എന്ന കമ്പനിയിലെ പ്യൂൺ ആണ് മുകേഷിന്റെ കഥാപാത്രമായ രാജേന്ദ്രൻ. നാട്ടിലെ എല്ലാവരും മുകേഷിനെ കളിയാക്കി വിളിക്കുന്ന പേരാണ് ബ്രിട്ടോളി. ഇതുമായി ബന്ധപ്പെടുത്തി നിരവധി നർമ രംഗങ്ങൾ സിനിമയിലുണ്ട്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷിനൊപ്പം ശ്രീനിവാസൻ, വിജയരാഘവൻ, വാണി വിശ്വനാഥ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

അതേസമയം ലോക ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്‌ട്രീമിങ് ചെയ്യുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

Mukesh, Lokah
'പ്രണവ്, നീ ലാലിന്റെ ചക്കരക്കുട്ടന്‍ തന്നെ; അല്‍ പാച്ചിനോയെ ഓര്‍ത്തുപോയി'; വാനോളം പുകഴ്ത്തി ഭദ്രന്‍

ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷങ്ങളും ശ്രദ്ധ നേടി. തിയറ്റർ റിലീസിന്‍റെ 65-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്.

Mukesh, Lokah
'ഗൗരിയുടേത് പിആര്‍ സ്റ്റണ്ട്, ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല; വേണേല്‍ എന്നോട് മാപ്പ് പറയട്ടെ'; പ്രതികരണവുമായി യൂട്യൂബര്‍

ഇന്നലെ വരെയുള്ള സിനിമയുടെ കളക്ഷനാണിത്. ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ​ഭാ​ഗത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

Summary

Cinema News: Actor Mukesh reference in Lokah goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com