'പ്രണവ്, നീ ലാലിന്റെ ചക്കരക്കുട്ടന്‍ തന്നെ; അല്‍ പാച്ചിനോയെ ഓര്‍ത്തുപോയി'; വാനോളം പുകഴ്ത്തി ഭദ്രന്‍

'ഹേയ് പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ'
Al Pacino, Pranav Mohanlal, Bhadran
Al Pacino, Pranav Mohanlal, Bhadranഫയല്‍
Updated on
1 min read

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ്. രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ അമ്പത് കോടി പിന്നിട്ടിട്ടുണ്ട്. പ്രണവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും സിനിമയുമായി ഡീയസ് ഈറെ മാറുകയാണ്. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ ഒരുക്കിയ ചിത്രം ഹൊറര്‍ ജോണറില്‍ പുതിയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ്.

Al Pacino, Pranav Mohanlal, Bhadran
തമിഴെങ്കിലും ഇതൊരു 'മലയാള സിനിമ'; അണിയറയില്‍ മൊത്തം മലയാളികളുമായി കമല്‍ഹാസന്റെ പുതിയ ചിത്രം

ചിത്രത്തേയും പ്രണവിന്റെ പ്രകടനത്തേയും അഭിനന്ദിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. സംവിധായകന്‍ രാഹുല്‍ സദാശിവനേയു സംഗീത സംവിധായകന്‍ ക്രിസ്‌റ്റോ സേവ്യറിനേയും ഭദ്രന്‍ അഭിനന്ദിക്കുന്നുണ്ട്. പ്രണവിന്റെ പ്രകടനം കണ്ടപ്പോള്‍ തനിക്ക് അല്‍ പാച്ചിനോയെ ഓര്‍മ വന്നുവെന്നും ഭദ്രന്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ഭദ്രന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:

Al Pacino, Pranav Mohanlal, Bhadran
'മാപ്പ്: ഞാനും കൂടി കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്'; പ്രതികരിച്ച് സംവിധായകൻ

രാഹുല്‍ സദാശിവന്റെ 'ഭൂതകാലം' അന്ന് കണ്ടപ്പഴേ അത്യപൂര്‍വമായ ഒരു സിനിമയായി തോന്നി. പിന്നീട് ഇറങ്ങിയ ഭ്രമയുഗവും പ്രശംസനീയമായിരുന്നു. ഇപ്പോള്‍ ഇറങ്ങിയ 'ഡിയസ് ഈറെ' എന്ത് കൊണ്ടോ ഒട്ടും താമസിക്കാതെ തന്നെ കാണാന്‍ മനസ്സില്‍ ഒരു ത്വര ഉണ്ടായി. ഈ സിനിമകളുടെ ജോണറുകളില്‍ എല്ലാം സമാനതകള്‍ ഉണ്ടെങ്കിലും ആഖ്യാനം വ്യത്യസ്തമായി.

സത്യസന്ധമായ ഒരു കണ്ടന്റ്t പറയാന്‍ കെട്ടുറപ്പുള്ള ഒരു തിരക്കഥ കൂടി ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ മുള്‍മുനയില്‍ തന്നെ നിന്നു. ഞാന്‍ അടക്കം. വെല്‍ ഡണ്‍ രാഹുല്‍. പ്രണവിന്റെ അഭിനയത്തിന്റെ ഒരു പുത്തന്‍ പോര്‍ മുഖം ഉടനീളം കണ്ടു. 80 കളിലും 90 കളിലും ഹോളിവുഡിനെ വിസ്മയിപ്പിച്ച അല്‍ പാച്ചിനോയെ ഞാന്‍ ഓര്‍ത്തുപോയി.

സ്ഥിരം സിനിമകളില്‍ കാണുന്ന അട്ടഹാസങ്ങളോ പോര്‍വിളികളൊ അല്ലാത്ത ഒരു അറ്റയറിനും പ്രാധാന്യം നല്‍കാതെ ഭാവാഭിനയമാണ് ഒരു കഥാപാത്രത്തിന് ആവശ്യമെന്ന തിരിച്ചറിവ് ഇത്ര ചെറുപ്പത്തിലെ ഉള്‍ക്കൊണ്ട്, വരച്ച വരയില്‍ നിന്ന് ഇഞ്ചോടിഞ്ചു ഇളകാതെ ആദ്യമത്യാന്തം സഞ്ചരിച്ചു.'ഹേയ് പ്രണവ്, നീ ലാലിന്റെ ചക്കരകുട്ടന്‍ തന്നെ'.

ഈ സിനിമയെ ചടുലമാക്കിയ എഡിറ്റുകളും ,സൈലെന്‍സുകളും , സൗണ്ട് ഡിസൈനും , എല്ലാത്തിനേം സമന്വയിപ്പിച്ചു കൊണ്ടുള്ള ബ്രില്ലിയന്റ് ബാക്ക്ഗ്രൗണ്ട് സ്‌കോറും അതിഗംഭീരം. ക്രിസ്റ്റോയ്ക്കു എന്റെ എല്ലാ അഭിനന്ദങ്ങളും. ആകാശം മാത്രമാണ് പരിധി.

Veteran director Praises Dies Irae movie. Compares Pranav Mohanlal with Al Pacino.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com