'മാപ്പ്: ഞാനും കൂടി കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്'; പ്രതികരിച്ച് സംവിധായകൻ

ഞാൻ അവിടെ ശബ്ദിച്ചില്ലെന്ന് ഒട്ടേറെപ്പേർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു.
Abin Hariharan, Gouri G Kishan
Abin Hariharan, Gouri G Kishanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോഡി ഷെയ്മിങ് വിവാദത്തിൽ നടി ​ഗൗരി കിഷന് പിന്തുണയുമായി സംവിധായകൻ അബിൻ ഹരിഹരൻ. സംഭവത്തിൽ സംവിധായകൻ മാപ്പ് ചോദിച്ചു. സംഭവസമയത്ത് മൗനം പാലിച്ചത് ചൂണ്ടിക്കാട്ടി ഒട്ടെറെപ്പേർ വിമർശിച്ചത് കണ്ടു. തനിക്ക് പ്രസ് മീറ്റ് അത്ര പരിചയമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന സംഭവത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നു. ഈ കാര്യം എനിക്ക് ഒഴിവാക്കാമായിരുന്നു.

ഞാൻ അവിടെ ശബ്ദിച്ചില്ലെന്ന് ഒട്ടേറെപ്പേർ പറയുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ടതു കൊണ്ടാണ് ക്ഷമ ചോദിക്കുന്നത്. എന്നെ സംബന്ധിച്ച് എനിക്കും അതൊരു ഷോക്ക് ആയിരുന്നു. ഞാൻ അധികം പ്രസ് മീറ്റിലൊന്നും പങ്കെടുത്തിട്ടില്ല. ഗൗരി സംസാരിക്കുന്നതിനിടെ ഞാനും കയർത്ത് സംസാരിച്ചാൽ പ്രശ്നം വലുതാകുമോ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്.

ഇതെല്ലാം ആലോചിച്ച് സ്റ്റക്ക് ആയിരിക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഗൗരിക്കൊപ്പം തന്നെ നിൽക്കുന്നു. ഇത്തരം പ്രസ് മീറ്റുകളിൽ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനപ്പുറമുള്ള കാര്യങ്ങൾ ഒഴിവാക്കണം. ഞാൻ എത്രത്തോളം സ്ത്രീകളെ ബഹുമാനിക്കുന്നു എന്ന കാര്യം എന്റെ സിനിമയിലും നിങ്ങൾക്ക് കാണാനാകും. ഒരു ക്ലീഷേ റോളിനു വേണ്ടി ഒരു നടിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല.

അവരുടെ കഴിവിൽ വിശ്വസിച്ചാണ് ഞാൻ അവരെ സിനിമയെടുത്തത്', അബിൻ ഹരിഹരൻ പറഞ്ഞു. ​ഗൗരി നായികയായെത്തുന്ന അദേഴ്സ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബിൻ. അദേഴ്സിന്റെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന വാർത്താ സമ്മേളനത്തിലാണ് ​ഗൗരിക്കു നേരെ യൂട്യൂബർ അധിക്ഷേപം നടത്തിയത്.

Abin Hariharan, Gouri G Kishan
'17 പേരെ റിജക്ട് ചെയ്തിട്ടുണ്ട്. പതിനെട്ടാമത്തെ ആളാണ് സണ്ണി'; പ്രണയകഥ പങ്കിട്ട് അഭിനയ

സഹനടൻ ആദിത്യ മാധവൻ ​ഗൗരിയെ എടുത്തുയർത്തുന്ന ഒരു രം​ഗം ചിത്രത്തിലുണ്ട്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ​ഗൗരിയുടെ ഭാരത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ​ഗൗരി, പിന്നിട് ഇത് തനിക്ക് അസ്വസ്ഥയുണ്ടാക്കിയെന്നും ​ഗൗരി പറഞ്ഞു.

Abin Hariharan, Gouri G Kishan
ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് പ്രണയങ്ങള്‍; 40 വര്‍ഷങ്ങള്‍ക്കിപ്പുറം സഞ്ജീവ് പോയ അതേദിവസം സുലക്ഷണയും യാത്രയായി...

തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ചു ചോദിച്ചു. സംഭവത്തിന്റെ വിഡിയോ ശ്രദ്ധ നേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി.

Summary

Cinema News: Director Abin Hariharan support Gouri G Kishan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com