ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്‌സ്ബുക്ക്‌
Entertainment

'റിട്ടണ്‍ ആന്റ് ഡയറക്ടഡ്‌ ബൈ ഗോഡ്'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍

ദൈവത്തിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നില്‍ക്കുന്ന സൈജുവും ആണ് പോസ്റ്ററിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സനൂബ് കെ യൂസഫ് നിര്‍മിച്ച് നവാഗതനായ ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ്‌ ബൈ ഗോഡ് ബൈ ഗോഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ റീലീസ് ചെയ്തു. ദുല്‍ഖറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ദൈവത്തിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നില്‍ക്കുന്ന സൈജുവും ആണ് പോസ്റ്ററിലുള്ളത്. ഫാന്റസി മൂഡിലുള്ള ചിത്രം നെട്ടൂരാന്‍ ഫിലിംസിന്റെ ബാനറിലാണ് വരുന്നത്.

സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, അപര്‍ണ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ബിബിന്‍ ജോര്‍ജ്, അഭിഷേക് രവീന്ദ്രന്‍, വൈശാഖ് വിജയന്‍, ചെമ്പില്‍ അശോകന്‍, നീന കുറുപ്പ്, മണികണ്ഠന്‍ പട്ടാമ്പി, ജോളി ചിറയത്ത്, ബാബു ജോസ്, ഓസ്റ്റിന്‍ ഡാന്‍, ദിനേശ് പ്രഭാകര്‍, ബാലാജി ശര്‍മ്മ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ, റോഷന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളില്‍ എത്തും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഛായാഗ്രഹണം അജയ് ഫ്രാന്‍സിസ് ജോര്‍ജ്, കോ പ്രൊഡ്യൂസര്‍ തോമസ് ജോസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിബി ജോര്‍ജ് സിആര്‍ഇ. എഡിറ്റര്‍ അഭിഷേക് ജി എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, മേക്കപ്പ് മനോജ് കിരണ്‍ രാജ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി