ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നീ ജയിലിൽ പോയാലും ‍ഞാൻ ജയിലിൽ പോവില്ല; ദുൽഖർ സൽമാന്റെ കുറുപ്പ് ട്രെയിലർ

മമ്മൂട്ടിയാണ് കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ എത്തുന്ന കുറുപ്പിന്റെ ട്രെയിലർ പുറത്ത്. മമ്മൂട്ടിയാണ് കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഒരു ഫോൺ കോളിൽ നിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്. സുകുമാരക്കുറിപ്പിന്റെ മുൻകാല ജീവിതവും ഒളിവുജീവിതവുമെല്ലാം ട്രെയിലറിൽ നിറയുന്നുണ്ട്. നവംബർ രണ്ടിനാണ് ചിത്രം തിയറ്ററിലൂടെ റിലീസ് ചെയ്യുന്നത്. മലയാളത്തിനൊപ്പം വിവിധ ഭാഷകളിലും ട്രെയിലർ എത്തിയിട്ടുണ്ട്. 

35 വര്‍ഷമായി തിരയുന്ന പിടികിട്ടാപ്പുള്ളി

ദുൽഖറിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു. ഒരു രാത്രി തിരുത്തിയ ആയുസ്സിന്റെ ചരിത്രം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. 35 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുളളിയുടെ കഥയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

നിമിഷ് രവിയാണ് ഛായാഗ്രഹണം.സംഗീതം സുഷിന്‍ ശ്യാം.ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിലൂടെ ദേശിയ പുരസ്‌കാരം നേടിയ വിനേഷ് ബംഗ്ലാന്‍ ആണ് ചിത്രത്തിന്റെ കലാസംവിധാനം. വേഫാറര്‍ ഫിലിംസും എം സ്റ്റാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കുറുപ്പിന് വിമർശനം

അതിനിടെ സിനിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാവുകയാണ്. ക്രിമിനലായ കുറുപ്പിനെ ഹീറോ പരിവേഷം നൽകുകയാണ് ചിത്രത്തിലൂടെ എന്നാണ് വിമർശനം. ചിത്രത്തിലെ പാട്ടും പ്രൊമോഷനുകളുമായി വിമർശനം രൂക്ഷമാകാൻ കാരണമായത്. കുറുപ്പിന്ററെ ക്രൂരതയ്ക്ക് ഇരയായ കുടുംബത്തിന് ഇത് താങ്ങാനാവില്ലെന്നും വിമർശനമുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവാതച്ചുഴി: മഴ വീണ്ടും ശക്തമാകുന്നു, ബുധനും വ്യാഴവും യെല്ലോ അലർട്ട്; കള്ളക്കടലിൽ ജാ​ഗ്രത, തീരപ്രദേശങ്ങളിൽ റെഡ‍് അലർട്ട്

'തൃശൂർ സ്ലാങ് ആദ്യമായി വരുന്നത് ആ ഭരതൻ സിനിമയിൽ, അത് നന്നായി ക്ലിക്ക് ആവുകയും ചെയ്തു'; ടി ജി രവി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Samrudhi SM 74 lottery result

സോഷ്യൽ മീഡിയയിൽ എഐ ചിത്രങ്ങളുമായി സുഹൃത്തുക്കളുടെ കളി: തിരുവോണം ബംപർ തങ്ങൾക്കല്ലെന്ന് രാഗേഷും സാഹിബും; 30 കോടിയുടെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്

'അമ്മച്ചി ലുക്ക് ആയല്ലോ'; അതിരുവിട്ട ബോഡി ഷെയ്മിങ്; മേക്കോവറിലൂടെ മറുപടി നല്‍കി ഗൗരി കൃഷ്ണന്‍