Dulquer Salmaan എക്സ്
Entertainment

'നിങ്ങൾക്ക് പടം ഇത്രയും ഇഷ്ടമാകുമെന്ന് കരുതിയില്ല; ചെറിയൊരു സ്വപ്നം വച്ച് തുടങ്ങിയതാണ്'

'ലോക'യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാനെത്തിയ ദുൽഖർ സൽമാനാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കല്യാണി പ്രിയദർശൻ- നസ്‌ലിൻ കോമ്പോയിലെത്തിയ ലോക തിയറ്ററുകളിൽ വിജയകുതിപ്പ് തുടരുകയാണ്. വൻ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ലോക'യുടെ സ്പെഷ്യൽ സ്ക്രീനിങ് കാണാനെത്തിയ ദുൽഖർ സൽമാനാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

ദുൽഖറിനൊപ്പം ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്‌ലിൻ, സംവിധായകൻ ഡൊമിനിക് അരുൺ എന്നിവരും ഒപ്പം എത്തിയിരുന്നു. അബുദബിയിലാണ് നടനും സിനിമയുടെ ടീമും സർപ്രൈസായി എത്തിയത്. ലോക ഒരു ചെറിയ സ്വപ്നം ആയി തുടങ്ങിയതാണെന്നും മുഴുവൻ ക്രെഡിറ്റും ടീമിന് നൽകുന്നുവെന്നും താൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രമാണെന്നും ദുൽഖർ പറഞ്ഞു.

"ഒരുപാട് സന്തോഷം ഇത്രയും നിങ്ങൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു…ഞാൻ ഒരു ലക്കി പ്രൊഡ്യൂസർ മാത്രം", ദുൽഖർ പറഞ്ഞു.

"ഞാൻ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് ലഭിക്കുന്ന വിജയം പോലെ സന്തോഷം തോന്നുന്നു. കാരണം ഇവരെല്ലാം അത്രയും വേണ്ടപ്പെട്ടവരാണ്, പ്രൊഡ്യൂസർ ദുൽഖർ ആണെങ്കിലും അദ്ദേഹത്തിന്റെ സിനിമയായ തീവ്രത്തിലാണ് ഞാൻ ആദ്യമായി അസിസ്റ്റന്റ് ആകുന്നത്. എനിക്ക് ആ സമയം മുതൽ ദുൽഖർ ആയിട്ട് അടുപ്പമുണ്ട്. പിന്നെ ഡൊമിനിക്കും ഞാനും ഒരുമിച്ച് തരംഗം എന്നൊരു സിനിമ ചെയ്തിരുന്നു. ഞാനും അത്രമേൽ ആഗ്രഹിച്ച വിജയമാണ് ഇത്", ടൊവിനോ പറഞ്ഞു.

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്രയിലൂടെ. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിങ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.

സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും കാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങിയവരുടെ പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇങ്ങനെയൊരു സിനിമ ചെയ്യാൻ തയ്യാറായ ദുൽഖറിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്.

Cinema News: Actor Dulquer Salmaan talks about Lokah Chapter 1: Chandra success.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT