ദുൽഖർ സൽമാൻ ഫെയ്സ്ബുക്ക്
Entertainment

ദുൽഖർ മോളിവുഡ് വിട്ടോ ? വീണ്ടും തെലുങ്ക് ചിത്രവുമായി താരം; തിരിച്ചു വാ കുഞ്ഞിക്കാ എന്ന് ആരാധകർ

ഒരു നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ദുൽഖറെത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാൻ നായകനായെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ആകാശം ലോ ഒക താര. പവൻ സദിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നു. ഒരു നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ദുൽഖറെത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

നെൽപാടത്തിനിടയിലൂടെ ഒരു പെൺകുട്ടി നടന്നു പോകുന്നതും പോസ്റ്ററിൽ കാണാം. തോളിൽ തോർത്തിട്ട് നിൽക്കുന്ന ദുൽഖറാണ് പോസ്റ്ററിലുള്ളത്. താരത്തിന്റെ മറ്റു തെലുങ്ക് ചിത്രങ്ങൾ പോലെ ഇതും സൂപ്പർ ഹിറ്റാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. എന്നാൽ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ദുൽഖർ മോളിവുഡ് വിട്ടോയെന്നാണ് ആരാധകരുടെ ചോദ്യം.

പോസ്റ്ററിന് താഴെ വരുന്ന കമന്റുകളെല്ലാം ഇത്തരത്തിലാണ്. മലയാളത്തിൽ നിന്ന് ഫീൽഡ് ഔട്ട് ആയോ, കുഞ്ഞിക്കാ മകനെ മലയാളത്തിലേക്കു മടങ്ങി വരൂ, ഇനിയെന്നാ ഒരു മടക്കം ഇങ്ങ് മലയാളത്തിലേക്ക്, മോളിവുഡിലേക്ക് തിരിച്ചു വാ കുഞ്ഞിക്കാ, പത്രത്തിൽ കൊടുക്കേണ്ടി വരുമോ മലയാളികൾ എന്നൊക്കെയാണ് താരത്തിന്റെ കമന്റ് ബോക്സിൽ നിറയുന്ന കമന്റുകൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ലക്കി ഭാസ്കർ എന്ന ചിത്രവും ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ കൽക്കി എന്ന ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT