ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'നിന്നെ നോക്കുന്ന നിമിഷം ലക്ഷക്കണക്കിന് ഹൃദയങ്ങൾ നിശ്ചലമാകും'; ഡിക്യുവിന് പിറന്നാൾ ആശംസകളുമായി സൂപ്പർ താരങ്ങൾ

ദുൽഖറിനും ഭാര്യ അമാനിനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയ പിറന്നാളാശംസകൾ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ 36ാം പിറന്നാളാണ് ഇന്ന്. പ്രിയതാരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി സൂപ്പർതാരങ്ങളാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ദുൽഖർ നായകനായി എത്തുന്ന തെലുങ്ക് ചിത്രം സീതാ രാമത്തിന്റെ ആശംസകൾ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. ഏറ്റവും ഉയരെ പറക്കുന്നതു കാണാനായി കാത്തിരിക്കുന്നു എന്നാണ് പൃഥ്വി കുറിച്ചു. 

കുഞ്ചാക്കോ ബോബനും ആശംസകളുമായി എത്തി. ഇന്നലെ നടന്ന സീതാ രാമത്തിന്റെ പ്രമോഷനിടെ ചാക്കോച്ചന്റെ വൈറൽ ഡാൻസിന് ദുൽഖർ ചുവടുവച്ചിരുന്നു. ഇതിലുള്ള സന്തോഷ കൂടി അറിയിച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ താരത്തിന് ആശംസകൾ കുറിച്ചത്. ഡിക്യു, നീ എന്താണ് എനിക്കെന്ന് പറയാന്‍ വാക്കുകള്‍ ഇല്ല. നിന്‍റെ വാപ്പച്ചിയുടെ ആരാധകനായിരുന്നു പണ്ടുമുതലേ. ഇപ്പോഴും എപ്പോഴും അങ്ങനെയാണ്. ഒരു മനുഷ്യന്‍ എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ഞാന്‍ പഠിക്കുന്നത് നിന്നില്‍ നിന്നാണ്. ഒരു സുഹൃത്ത് എന്ന നിലയിലും മെച്ചപ്പെട്ട മനുഷ്യന്‍ എന്ന നിലയിലുമെല്ലാം. സുഹൃത്ത്, സിനിമ, കുടുംബം എല്ലാത്തിലും നീ ആദ്യം തന്നെയുണ്ട്. റോക്ക് ഓൺ ബോയ്... ലോകത്തിനു മുന്നിൽ നീ തിളങ്ങുന്നത് ആരാധനയോടെയാണ് നോക്കിക്കാണുന്നത്. ജ​ഗദീശ്വരൻ നിനക്ക് ഏറ്റവും മികച്ചതു തന്നെ തരട്ടെ. ഹാപ്പി ബർത്ത്ഡേ ഡിക്യു ബോയ്. നിന്റെ സ്വന്തം ചാക്കോ മാഷിൽ നിന്ന് സ്നേഹം.- കുഞ്ചാക്കോ ബോബൻ കുറിച്ചു. 

ദുൽഖറിനും ഭാര്യ അമാനിനും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് നസ്രിയ പിറന്നാളാശംസകൾ അറിയിച്ചത്. നിങ്ങളില്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നാണ് താരം ചോദിക്കുന്നത്. ബാം​ഗ്ലൂർ ഡേയ്സിലെ ചിത്രം പങ്കുവച്ചാണ് നിവിൻ പോളിയുടെ ആശംസ. സണ്ണി വെയിൻ, മഞ്ജു വാര്യർ, അജു വർ​ഗീസ്, രമേഷ് പിഷാരടി, അനശ്വര രാജൻ തുടങ്ങിയ നിരവധി താരങ്ങളാണ് ദുൽഖറിന് ആശംസ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT