Akash Joesph Varghese, Premalu 2 
Entertainment

യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് പ്രേമലു 2 നടക്കില്ലെന്ന് പറയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജ്: എഡിറ്റര്‍ ആകാശ് ജോസഫ്

നമ്മളെല്ലാം അതില്‍ വര്‍ക്ക് ചെയ്യാന്‍ എക്‌സൈറ്റഡ് ആയിരുന്നു. ആ സമയത്ത് ആരും വേറെ വര്‍ക്കുകള്‍ കമ്മിറ്റ് ചെയ്തിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു പ്രേമലു. നസ്ലെന്‍-മമിത ബൈജു കോമ്പോയില്‍ ഗിരീഷ് എഡി ഒരുക്കിയ റോം-കോം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളം ഉയര്‍ന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തു കൊണ്ട് പ്രേമലു 2 ഉപേക്ഷിക്കുകയായിരുന്നു.

പ്രേമലു 2 ഉപേക്ഷിച്ചതിനെക്കുറിച്ച് സംവിധായകന്‍ ഗിരീഷ് എഡി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇപ്പോഴിതാ പ്രേമലുവിന്റെ എഡിറ്ററായ ആകാശ് ജോസഫ് വര്‍ഗീസ് രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിക്കുകയാണ്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ഉപേക്ഷിക്കപ്പെട്ട സിനിമയെക്കുറിച്ച് അദ്ദേഹം വാചാലനായത്.

''അത് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് ചിത്രം നടക്കില്ലെന്ന ഫോണ്‍ കോള്‍ വരുന്നത്. ഗിരീഷ് ആ സമയത്ത് അവിടുന്ന് എന്നെ വിളിക്കുകയായിരുന്നു. ഇമോഷണലായിട്ടല്ല ഗിരീഷ് സംസാരിച്ചത്. പക്ഷെ എനിക്കത് ഭയങ്കര വിഷമമായി. ആദ്യ ഭാഗത്തേക്കാള്‍ കണക്ഷന്‍ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിനുണ്ടായിരുന്നു. ക്ലൈമാക്‌സ് ഒക്കെ വലിയ പരിപാടിയായിരുന്നു. അതൊക്കെ ഗിരീഷിന്റെ അടുത്തതായി വരുന്ന സിനിമകളില്‍ അതൊക്കെ ഉണ്ടാകാം. സ്‌ക്രിപ്റ്റ് റീഡിങ് സെഷനിലൊക്കെ ഭയങ്കര ചിരിയായിരുന്നു'' ആകാശ് പറയുന്നു.

''കിരണ്‍ ആണ് വായിച്ചതെന്ന് തോന്നുന്നു. ഭയങ്കര രസമായിരുന്നു. മനോഹരമായി എഴുതിയിരുന്നു. സച്ചിന്‍ യുകെയില്‍ നിന്നും വരുന്നിടത്തായിരുന്നു തുടക്കം. ഹൈദരാബാദുണ്ട്, കേരളമുണ്ട്, യുകെയുണ്ട്, രാജസ്ഥാന്‍ ഒക്കെയായിരുന്നു. പുതിയ കുറേ കഥാപാത്രങ്ങളുമുണ്ടായിരുന്നു. നമ്മളെല്ലാം അതില്‍ വര്‍ക്ക് ചെയ്യാന്‍ എക്‌സൈറ്റഡ് ആയിരുന്നു. ആ സമയത്ത് ആരും വേറെ വര്‍ക്കുകള്‍ കമ്മിറ്റ് ചെയ്തിരുന്നില്ല. പ്രേമലു 2 വില്‍ വര്‍ക്ക് ചെയ്യാന്‍ ടെക്‌നീഷ്യന്‍സ് വേറെ സിനിമകളൊന്നും കമിറ്റ് ചെയ്തിരുന്നില്ല. കാരണം അത് വലിയൊരു സ്‌കെയിലിലുള്ളതായിരുന്നു. ഷൂട്ട് ചെയ്യുക, ഇറക്കുക, ഹിറ്റ്. അങ്ങനൊരു ഉറപ്പുണ്ടായിരുന്നു''.

''പ്രേമലുവിന്റെ കാര്യത്തില്‍ നമുക്ക് അറിയില്ലായിരുന്നു ഇങ്ങനൊരു സ്വീകാര്യത കിട്ടുമെന്നോ പാന്‍ ഇന്ത്യന്‍ ഹിറ്റ് ആകുമെന്നോ. പക്ഷെ പ്രേമലു 2വില്‍ നമുക്ക് അറിയാം. ഇത് തെലുങ്കിലും തമിഴിലും മലയാളത്തിലും ഹിറ്റാകാനുള്ള സാധനം ഉണ്ടെന്ന്. ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു'' എന്നും ആകാശ് ജോസഫ് വര്‍ഗീസ് പറയുന്നു. പ്രേമലു 2 ഉപേക്ഷിച്ച ശേഷം ഗിരീഷ് ഒരുക്കിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റേയും എഡിറ്റര്‍ ആകാശാണ്. ഈ ചിത്രം 200 കോടിയിലേക്ക് കുതിക്കുകയാണ്.

Editor Akash Joesph Varghese recalls Premalu 2 getting dropped. They were looking for location in the UK.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'ഇത്രയും കാലത്തിന് ശേഷം, ഇപ്പോഴാണ് എനിക്കൊരു ബ്രേക്ക് വേണമെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്'

'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി