

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ബോക്‌സ് ഓഫീസ് പരാജയത്തെക്കുറിച്ച് ശാന്തിവിള ദിനേശ്. ഇങ്ങനെ വീണു പോകേണ്ടിയിരുന്ന സിനിമയായിരുന്നില്ല ഖലീഫ. അതിന് കാരണം പൃഥ്വിരാജിനോട് ചിലര്‍ക്കുള്ള വിരോധമാണെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്, എന്നാല്‍ പഴയ ടൈപ്പ് സിനിമയാണ് ഖലീഫയെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
''പൃഥ്വിരാജ് നായകനായ ഖലീഫയ്ക്ക് ഏറ്റവും ചുരുങ്ങിയത് 60 കോടിയെങ്കിലും ചെലവിട്ടിരിക്കാനാണ് സാധ്യത. 80 കോടി ആയെന്നൊക്കെ പറയുന്നു. രസം എന്താണെന്ന് വച്ചാല്‍ ഇതിലെ മുഴുവന്‍ പണവും മുടക്കിയിരിക്കുന്നത് ഒരു വിദേശിയാണ്. ഇവിടെയൊരു ലൈന്‍ പ്രൊഡ്യൂസറെ വച്ചാണ് ചെയ്തതെന്ന് പറയുന്നു.
എഴുതിത്തള്ളേണ്ട സിനിമയല്ല ഖലീഫ. നല്ല ടേക്കിങ് ആണ്. ചടുലമായ സിനിമയാണ്. പക്ഷെ മോഹന്‍ലാല്‍ അഭിനയിച്ച, നാടുവാഴികള്‍, ഇരുപതാം നൂറ്റാണ്ട് ഒക്കെ പോലുള്ള സിനിമയായിപ്പോയി. അതാണ് പ്രശ്‌നം. പൃഥ്വിരാജ് നന്നായി ചെയ്ത സിനിമയാണ്. പക്ഷെ വൈശാഖ് എന്ന സംവിധായകന്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നുവെന്ന് ഈ സിനിമ കാണുമ്പോള്‍ തോന്നും. ട്രെന്റിന് പറ്റിയ സിനിമ അല്ലാതായിപ്പോയി. വൈശാഖ് മാറ്റം പഠിക്കണം, അല്ലെങ്കില്‍ മാറ്റിപ്പിടിക്കണം.
പൃഥ്വിരാജേ, നല്ലൊരു ഗ്രൂപ്പിന് നിങ്ങളോട് രാഷ്ട്രീയ വൈരാഗ്യമുണ്ട്. അത് പരമമായ സത്യമാണ്. പിന്നെ നിങ്ങള്‍ ഉണ്ടാക്കിയെടുത്ത നിഷേധി, അഹങ്കാരി എന്ന ട്രെന്റുണ്ട്. നിങ്ങള്‍ സുകുമാരന്റെ മകനല്ലേ. അദ്ദേഹം നിഷേധിയായിരുന്നു. പക്ഷെ അതിനപ്പുറം പോകരുത്. നിങ്ങള്‍ മൂത്രമൊഴിക്കാന്‍ പോകുമ്പോഴും കോട്ടും സ്യൂട്ടുമിടുന്നത് അസൂയാലുക്കളായ മലയാളികള്‍ക്ക് ഇഷ്ടമല്ല. നിങ്ങളെ എന്തുകൊണ്ടോ അവര്‍ വെറുക്കുന്നു. അല്ലെങ്കില്‍ ഇങ്ങനെ വീഴേണ്ട സിനിമയല്ല ഇത്.
കൂട്ടത്തില്‍ പഴകിയ ടൈപ്പ് സിനിമ കൂടിയായപ്പോള്‍ ഖലീഫ ദയനീയമായി വീണു. ഒടിടിയും സാറ്റലൈറ്റും ഒന്നും പോകാത്തതിനാല്‍ തിയേറ്റര്‍ പരാജയം വലിയ ആഘാതമാകും. നല്ല തുക പോകും. 80 കോടി ആയെന്ന് പറയുന്നു, 60 ന് അടുത്ത് ആയിക്കാണാമെന്ന് സിനിമക്കാര്‍ പറയുന്നു. 50 കോടിയെങ്കിലും പോയിക്കിട്ടും. എനിക്ക് ഒന്നേ പറയാനുള്ളൂ. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് എന്ന ചൂണ്ടുപലകയായി ഖലീഫയുടെ പരാജയം കാണണം. തുടര്‍ച്ചയായ രണ്ട് സിനിമകളുടെ പരാജയം പൃഥ്വിരാജിനെ അത് ഓര്‍മിപ്പിക്കുന്നു. അദ്ദേഹം ബുദ്ധിമാനാണ്. അതിനാല്‍ ലൂസിഫറിന്റെ മൂന്നാം ഭാഗത്തിലേക്ക് പോകില്ലെന്ന് തോന്നുന്നു.
ഇനിയും വലിയ ആഘാതങ്ങളിലേക്ക് പോകരുത്. നിങ്ങള്‍ നിങ്ങളെ നന്നായി ഒന്ന് പഠിക്കണം. അതാണ് ഈ ഓണച്ചിത്രത്തിന്റെ ദയനീയ പരാജയത്തില്‍ നിന്നുമുള്ള വിലയിരുത്തല്‍''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates