Elizabeth Udayan  facebook
Entertainment

'ഞാന്‍ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്നു നോക്കാം; എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം ആ വ്യക്തിക്ക്'

'സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്റെ കാര്യത്തില്‍ അത് നടന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ എല്ലാം പറയുകയും മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതി കൊടുക്കുകയും ചെയ്തു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായി'

സമകാലിക മലയാളം ഡെസ്ക്

ആശുപത്രിയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദികള്‍ മുന്‍ ഭര്‍ത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തിനെ വിഡിയോയില്‍ കാണുന്നത്.

താന്‍ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചാല്‍ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും വീഡിയോയില്‍ എലിസബത്ത് പറയുന്നു. 'സ്ത്രീകള്‍ പരാതി നല്‍കിയാല്‍ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്റെ കാര്യത്തില്‍ അത് നടന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ എല്ലാം പറയുകയും മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതി കൊടുക്കുകയും ചെയ്തു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകള്‍ക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായി'-വീഡിയോയില്‍ എലിസബത്ത് പറയുന്നു.

എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് അയാള്‍ പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും പങ്കെടുപ്പിച്ചതെന്ന് അറിയില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാന്‍ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടര്‍ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷന്‍ എന്നാണ് അവര്‍ പറഞ്ഞത്. പിന്നെ എന്തിനാണ് ആള്‍ക്കാരുടെ മുന്നില്‍ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല.

മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നല്‍കി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു തവണ വീട്ടില്‍ വന്നു അന്വേഷിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ അവസ്ഥ അറിയില്ല. കോടതിയില്‍ കേസ് നടക്കുന്നുണ്ട്. കുറേ തവണ പ്രതിയും വക്കീലും കോടതിയില്‍ വന്നില്ല. ഒടുവിലത്തെ തവണ വക്കീല്‍ കോടതിയില്‍ വന്നപ്പോള്‍ അയാള്‍ പണമില്ലാത്ത ആളാണെന്നാണ് കൗണ്ടര്‍ പെറ്റീഷന്‍ കൊടുത്തിരിക്കുന്നത്. 250 കോടിയുണ്ടെന്ന് പറയുന്ന ആളാണ്.

ഞാന്‍ ഇപ്പോള്‍ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കില്‍ എല്ലാം പരശോധിച്ച് നോക്കാം. ഞാന്‍ മരിക്കുകയാണെങ്കില്‍ അതിന് ഇയാള്‍ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി. അയാള്‍ മാത്രമല്ല അയാളുടെ കുടുംബം മുഴുവന്‍.

സ്ത്രീകള്‍ക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഈ വീഡിയോ പുറത്തുവരുമ്പോള്‍ എന്താകുമെന്ന് എനിക്ക് അറിയില്ല. ഞാന്‍ ജീവിച്ചിരിക്കുമോയെന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാല്‍ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കുന്നതായിരുന്നില്ലേ. പലകാര്യങ്ങളും തെളിവുകള്‍ സഹിതം പറഞ്ഞു. എന്നിട്ടും ഒരാള്‍ പോലും കേസ് എടുത്തില്ല.

രണ്ടുപേര്‍ക്കും ഓര്‍ഡര്‍ വന്നിട്ടുണ്ട്. ഇരുവരുടേയും കാര്യത്തില്‍ ഇടപെടാന്‍ പാടില്ല, വീഡിയോ ഇടാന്‍ പാടില്ല എന്നൊക്കെ പറഞ്ഞ്. എന്നിട്ടും അയാള്‍ പങ്കുവെച്ച അവസാന വീഡിയോ എന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു. പല പേരുകള്‍ പറഞ്ഞ് പോസ്റ്റ് ചെയ്യും. എന്നിട്ട് അത് ഡോക്ടറെ ഉദ്ദേശിച്ചല്ല എന്ന് പോലീസിനോട് പറയും. അവര് കേസും എടുക്കില്ല. നീതിക്കുവേണ്ടി പോരാടി എനിക്ക് മതിയായി. കേസ് കൊടുത്തത് അബദ്ധമായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. മാസത്തില്‍ രണ്ട് തവണ വക്കീലിന് പണം കൊടുത്ത് കേസിന് ഹാജരായി എനിക്ക് മതിയായി. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും നിങ്ങള്‍ക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഞാന്‍ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്ന് നോക്കാം.' -എലിസബത്ത് വീഡിയോയില്‍ പറയുന്നു.

Actor Bala's ex-partner Dr. Elizabeth Udayan shared a video from the hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT