എമ്മ സ്റ്റോണ്‍ പിടിഐ
Entertainment

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

എമിലി എന്നാണ് എമ്മയുടെ യഥാര്‍ത്ഥ പേര്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ മുന്‍നിര താരമാണ് എമ്മ സ്‌റ്റോണ്‍. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ താരത്തിന്റെ പേരിനേക്കുറിച്ചുള്ള തുറന്നു പറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തന്റെ യഥാര്‍ത്ഥ പേര് വിളിക്കുന്നതാണ് ഇഷ്ടം എന്നാണ് താരം തുറന്നു പറഞ്ഞത്. എമിലി എന്നാണ് എമ്മയുടെ യഥാര്‍ത്ഥ പേര്.

അടുത്തിടെ ഒരു അഭിമുഖത്തില്‍ വച്ചാണ് എമിലി എന്ന പേരിനോടുള്ള ഇഷ്ടം താരം തുറന്നു പറഞ്ഞത്. നടന്‍ നഥാന്‍ ഫീല്‍ഡറിനൊപ്പമായിരുന്നു അഭിമുഖം. അതിനിടെ ദി കഴ്‌സ് എന്ന ടിവി ഷോയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരുമെല്ലാം എമ്മ സ്റ്റോണിനെ എമിലി എന്നാണ് വിളിച്ചിരുന്നത് എന്ന് വ്യക്തമാക്കി. തന്നെ എമ്മ എന്നോ എന്ത് വേണമെങ്കിലുമോ വിളിക്കാം എന്നാണ് താരം ആദ്യം പ്രതികരിച്ചത്. അതിനിടെ കാണികളില്‍ ഒരാള്‍ താരത്തെ എമിലി എന്ന് വിളിച്ചു. ഇതോടെയാണ് എമിലിയായിട്ട് ഇരിക്കാനാണ് തനിക്ക് ഇഷ്ടം എന്ന് തുറന്നു പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എമിലി ജീന്‍ സ്റ്റോണ്‍ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ എമിലി സ്റ്റോണ്‍ എന്ന പേര് മറ്റൊരു താരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാലാണ് എമ്മ സ്റ്റോണ്‍ എന്ന പേര് സ്വീകരിക്കുന്നത്. ഹോളിവുഡില്‍ എമ്മ എന്ന പേരിലാണ് താരം അറിയപ്പെടുന്നതെങ്കിലും താരവുമായി അടുപ്പമുള്ളവരെല്ലാം എമിലി എന്നാണ് വിളിക്കുന്നത്. ലാലാ ലാന്‍ഡിലൂടെയാണ് എമ്മയെ തേടി 2017ല്‍ ആദ്യ ഓസ്‌കര്‍ എത്തുന്നത്. പുവര്‍ തിങ്‌സ് എന്ന സിനിമയിലെ പ്രകടനത്തിന് താരത്തിന് ഈ വര്‍ഷവും ഓസ്‌കര്‍ ലഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21