Emraan Hashmi 
Entertainment

'അവന്റെ മൂത്രത്തില്‍ ചോര, 12 മണിക്കൂറില്‍ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു'; മകന് ക്യാന്‍സര്‍ വന്നതിനെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി

നാല് വയസ് മാത്രമുള്ളപ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മുന്‍നിര നടനാണ് ഇമ്രാന്‍ ഹാഷ്മി. സിനിമാ കുടുംബത്തില്‍ നിന്നും ക്യാമറയ്ക്ക് മുന്നിലെത്തി. തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിച്ചു. ഇമ്രാന്റെ സിനിമകളിലെ പാട്ടുകള്‍ വലിയ തരംഗങ്ങളായി. കരിയറിന്റെ പീക്കില്‍ നില്‍ക്കെയാണ് ഇമ്രാന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. കാലം ഇമ്രാന്‍ ഹാഷ്മിയെ പരീക്ഷിക്കുന്നത് മകന്റെ രോഗാവസ്ഥയിലൂടെയാണ്.

2014 ല്‍, നാല് വയസ് മാത്രമുള്ളപ്പോഴാണ് ഇമ്രാന്‍ ഹാഷ്മിയുടെ മകന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ഇതോടെ സിനിമാ ലോകത്തു നിന്നും ഇമ്രാന്‍ പിന്മാറി. പിന്നീടുള്ള അഞ്ചു വര്‍ഷക്കാലം മകന്റെ ചികിത്സയ്ക്കും പരിചരണത്തിനും വേണ്ടി മാറ്റിവെക്കുകയായിരുന്നു ഇമ്രാന്‍ ഹാഷ്മി. കുടുംബത്തോടെ ജീവിതം അമേരിക്കയിലേക്ക് പറിച്ചു നട്ടു. ഈ കാലത്തെക്കുറിച്ച് താരം ഓര്‍ത്തെടുക്കുകയാണ്.

12 മണിക്കൂറിനിടെ തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞുവെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മകന് ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയ സമയം ഓര്‍ത്തെടുക്കുകയായിരുന്നു താരം.

''എന്റെ മകന്‍ അസുഖ ബാധിതനായ 2014 ആണ് എന്റെ ജീവതത്തിലെ ഏറ്റവും പ്രയാസമേറിയ കാലം. ആ കാലം എങ്ങനെയായിരുന്നുവെന്ന് എനിക്ക് വാക്കുകളിലൂടെ വിവരിക്കാനാകില്ല. അഞ്ച് വര്‍ഷം അങ്ങനെയാണ് പോയത്. ഒരു വൈകുന്നേരം എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. ജനുവരി 13 ന് ഞങ്ങള്‍ ബ്രഞ്ച് കഴിക്കാനായി പോയതായിരുന്നു. മകനൊപ്പം പിസ കഴിക്കുകയായിരുന്നു. ആദ്യത്തെ ലക്ഷണം ആ ടേബിളിലാണ് കണ്ടത്. അവന്റെ മൂത്രത്തില്‍ ചോര. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ ഡോക്ടറുടെ മുറിയിലെത്തി. മകന് ക്യാന്‍സര്‍ ആണെന്ന് ഡോക്ടര്‍ പറഞ്ഞു. ഉടനെ ഓപ്പറേഷന്‍ വേണമെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ. പിന്നീട് കീമോതെറാപ്പി നടത്തി. 12 മണിക്കൂറിനുള്ളില്‍ എന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു'' ഇമ്രാന്‍ ഹാഷ്മി പറയുന്നു.

ജീവിതത്തിന്റെ നിയന്ത്രണം നമ്മുടെ കയ്യിലാണെന്ന് തോന്നുമ്പോഴാണ് മുഖത്ത് ചവിട്ടു കിട്ടിയത് പോലെ എല്ലാം മാറി മറഞ്ഞതെന്നാണ് താരം പറയുന്നത്. ജീവിതത്തിലെ ആ ഇരുണ്ടകാലത്തെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി പിന്നീട് തന്റെ പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. അത്ര ചെറിയ പ്രായത്തിലും ക്യാന്‍സര്‍ പോലെ വേദന നിറഞ്ഞൊരു രോഗത്തെ ചിരിയോടെ നേരിട്ട മകനാണ് തന്റെ സൂപ്പര്‍ ഹീറോയെന്ന് പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട്.

Emraan Hashmi says his life flipped upside down after son's cancer diagnose.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമോ?

ഹോട്ടലുകളിലെ സോഫ്റ്റ് പുട്ട് ഇനി വീട്ടിലും ഉണ്ടാക്കാം

'മതമല്ല, മതമല്ല പ്രശ്‌നം- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം, അതാണ് ഞങ്ങളുടെ രാഷ്ട്രീയം'; വര്‍ഗീയതയ്‌ക്കെതിരെ സംസ്ഥാന ബജറ്റ്

ഈസിയായി കൂൺ വൃത്തിയാക്കാം

SCROLL FOR NEXT