'പാക്ക് പോലെയായി' പ്രയോഗം തെറ്റ്; നാട്ടുനടപ്പെന്ന് ആനി, തിരുത്തി മകന്‍; 'അരിയെത്ര? പയറഞ്ഞാഴി' മറുപടിയെന്ന് ട്രോള്‍!

ആനിയുടെ വിശദീകരണവും ട്രോളുകളും വിമര്‍ശനങ്ങളും നേരിടുകയാണ്
Annie
Annieവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
2 min read

നടി പ്രിയങ്ക നായരുടെ ലുക്കിനെക്കുറിച്ചുള്ള ആനിയുടെ പരാമര്‍ശം നേരത്തെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ് പ്രിയങ്ക നായരോട് എന്തുപറ്റി പാക്ക് പോലായല്ലോ എന്നായിരുന്നു ആനി ചോദിച്ചത്. മുമ്പും പലപ്പോഴും തന്റെ പഴഞ്ചന്‍ കാഴ്ചപ്പാടുകളുടേയും ബോഡി ഷെയ്മിങിന്റേയുമൊക്കെ പേരില്‍ ആനി വിമര്‍ശനം നേരിട്ടിരുന്നു.

Annie
'ബലാത്സംഗ രംഗത്തിനിടെ ബ്ലൗസ് വലിച്ചു കീറി, ഭയങ്കരമായി ആക്രമിച്ചു; കമല്‍ഹാസന്‍ ഇടപെട്ടു'; വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

പ്രിയങ്ക നായരെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ആനിയുടെ വിശദീകരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മകന്‍ റുഷിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആനിയുടെ പ്രതികരണം. ആനിയെ റോസ്റ്റ് ചെയ്യുന്നൊരു വിഡിയോ കാണിച്ചു കൊടുത്തു കൊണ്ട് റുഷിന്‍ വിശദീകരണം ചോദിക്കുകയായിരുന്നു. ഇതിന് ആനി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Annie
'ഒരു മാറ്റവും ഇല്ലല്ലോ ആനി!; 'ഭർത്താവിന്റെ വീട്ടിൽ ചെന്നിട്ട് പാചകം പഠിച്ചാൽ മതി'; നടിയെ എയറിലാക്കി സോഷ്യൽ മീഡിയ

''കലാകാരിയെന്ന നിലയില്‍ എനിക്ക് അവളെയോര്‍ത്ത് അഭിമാനമുണ്ട്. ഇതിന് മുമ്പ് ഒരു കുട്ടിയോട് ഞാന്‍ മേക്കപ്പ് ഇടാതെ വരുന്നത് എന്താണെന്ന് ചോദിച്ചിരുന്നു. ഞാന്‍ സിനിമയിലേക്ക് വന്നത് കോളേജില്‍ പഠിക്കുകയായിരുന്നു. അന്ന് സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നത് പ്രശസ്തിയും ഒരുങ്ങി നടക്കുന്നതുമൊക്കെയായിരുന്നു. ആഴങ്ങളിലേക്ക് പോയിരുന്നു. ആ സമയത്ത് ഞാന്‍ ഏറ്റവും കേട്ടിരുന്നത് മേക്കപ്പില്ലാതെ ചെയ്യുന്നത് ഡെഡിക്കേഷന്റെ ഭാഗമായിരുന്നു. എന്റെ ആദ്യ സിനിമയ്ക്കായി ഞാന്‍ മുടി വെട്ടിയിട്ടുണ്ട്. അന്ന് ആരും ചോദിക്കാന്‍ വന്നില്ല. എല്ലാവരും പ്രശംസിക്കുകയാണ് ചെയ്തത്. അതുപോലെയാണ് ആ കുട്ടിയോടും ചോദിച്ചത്. മേക്കപ്പ് ഒന്നുമില്ലാതെ അഭിനയിച്ചതിനെ അഭിനന്ദിക്കുകയാണ് ചെയ്തത്. പ്രിയങ്കയുടെ കാര്യത്തിലും ആ ഡെഡിക്കേഷന്‍ കണ്ടുള്ള അതിശയമായിരുന്നു.'' ആനി പറയുന്നു.

''ഞാന്‍ ആഴത്തിലേക്കൊന്നും ചിന്തിച്ചിരുന്നില്ല. പിന്നീടാണ് അറിയുന്നത്, ലാലേട്ടന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. കമല്‍ഹാസന്‍ സാര്‍ ചെയ്തിട്ടുണ്ട്, നമ്മള്‍ ഈ ലെജന്റ്‌സിനെയൊക്കെ കണ്ടിട്ടുള്ളതാണ്. അതിനാല്‍ ഈ കുട്ടികള്‍ ഇത്രത്തോളം ഡെഡിക്കേറ്റഡ് ആണോ എന്ന അതിശയം ആയിരുന്നു എന്റെ മുഖത്ത്. അല്ലാതെ അവരെ ബോഡി ഷെയ്മിങ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ആരേയും അപമാനിക്കാറില്ല. എന്റെ മുന്നില്‍ വച്ചാരെങ്കിലും ചെയ്താല്‍ തിരുത്തുന്നയാളാണ് ഞാന്‍'' എന്നും ആനി പറയുന്നു.

''എന്നെ വിമര്‍ശിക്കുന്ന കുട്ടികളുടെ വിഡിയോ കാണിച്ചില്ലേ. എനിക്ക് ആ കുട്ടികളോട് വിരോധമൊന്നുമില്ല. അവര്‍ കാരണമാണ് എനിക്ക് തെറ്റ് തിരുത്താനും ഇന്ന് ഇത്രയും വ്യക്തമാക്കാനും സാധിച്ചത്. പക്ഷെ ചേച്ചി എന്തിന് അത് ചെയ്തുവെന്ന് അവര്‍ കാണിച്ചില്ലല്ലോ'' എന്നും താരം ചോദിക്കുന്നുണ്ട്.

പിന്നാലെ പാക്ക് പോലെയായി എന്ന് പറയുന്നതില്‍ തെറ്റുണ്ട്. ഒരാള്‍ എങ്ങനെ ജീവിക്കണമെന്നുള്ളത് അവരുടെ ഇഷ്ടമാണെന്ന് റുഷിന്‍ അമ്മയെ തിരുത്തുന്നുണ്ട്. ഇതിനുള്ള ആനിയുടെ മറുപടിയും ശ്രദ്ധേയമാണ്. ''ഞാന്‍ വളര്‍ന്നതിന്റെയും കേട്ടുകേള്‍വിയുടേയും പ്രശ്‌നമായിരിക്കാം. അങ്ങനെ ചെയ്യരുതെന്ന് ഇപ്പോഴത്തെ കുട്ടികള്‍ തിരുത്തുന്നുണ്ട്. ഞാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ എന്നാ പറ്റി ക്ഷീണിച്ചു പോയല്ലോ എന്ന് ചോദിക്കുന്നത് നാട്ടുനടപ്പാണ്. എല്ലാവരും ചോദിക്കുന്നതാണ്. എന്നോട് ചോദിച്ചാല്‍ എനിക്ക് ഫീല്‍ ചെയ്യില്ല. എന്നോട് ചേച്ചി ഭയങ്കര വണ്ണമാണെന്ന് പറഞ്ഞാല്‍ എനിക്ക് അഭിമാനം തോന്നും. എന്റെ ശരീരത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'' എന്നാണ് ആനി പറഞ്ഞത്.

എന്നാല്‍ ആനിയുടെ വിശദീകരണവും ട്രോളുകളും വിമര്‍ശനങ്ങളും നേരിടുകയാണ്. ഇവര്‍ നന്നാകില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അരിയെത്ര? എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നാണ് ആനിയുടെ മറുപടിയെന്നാണ് പരിഹാസം. 'ആനി ചേച്ചി പിന്നേം തെങ്ങില്‍ തന്നെ. വീട്ടു ജോലിയില്‍ പെണ്ണുങ്ങളെ ഹെല്‍പ് ചെയ്യണമെന്ന്. അങ്ങനല്ല. .അത് ഹെല്‍പ് ഒന്നും അല്ലാ... എല്ലാരുടേം ജോലി ആണെന്ന് പറഞ്ഞു കൊടുക്ക്. ബേസിക്‌സ് മുതലേ പഠിക്കേണ്ടതുണ്ട് ചേച്ചി. ഇതിങ്ങനെ ഒന്നും അല്ലടെയ്, പൊന്ന് ചേച്ചി ഫെമിനിസം ഇപ്പൊ പിന്നെ എന്തുവാ ചെയ്യുന്നേ, ?? ഇവര്‍ പറയുന്നത് ഇവര്‍ക്ക് തന്നെ അറിയാ പാടില്ല' എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.

Summary

Annie gives clarification on bodyshaming Priyanka Nair. Explanation lands her in more trouble as son Rushin's vlog goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com