Emraan Hashmi ഇൻസ്റ്റ​ഗ്രാം
Entertainment

'ചുംബനവീരൻ എന്ന ടാ​ഗ് ഞാനും പരമാവധി ഉപയോ​ഗിച്ചു; അത്തരം സിനിമകളൊക്കെ വൻ ഹിറ്റുകളായിരുന്നു'

നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്.

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള നടനാണ് ഇമ്രാൻ ഹാഷ്മി. ചുംബന രം​ഗങ്ങളിലൂടെയാണ് ഇമ്രാൻ കൂടുതൽ ശ്രദ്ധ നേടിയത്. രണ്ട് പതിറ്റാണ്ടിലേറെയായി അദ്ദേഹം സിനിമ രം​ഗത്ത് തിളങ്ങി നിൽക്കുന്നു. എന്നിട്ടും 'സീരിയൽ കിസ്സർ' എന്ന ടാഗ് ഇമ്രാൻ ഹാഷ്മിയിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ തന്റെ പേരിലുള്ള ഈ ടാ​ഗിനെക്കുറിച്ച് സംസാരിക്കുകയാണ് ഇമ്രാൻ ഹാഷ്മി.

അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇമ്രാൻ. "ചുംബന രംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യ വിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു.

ഒരു നടനെന്ന നിലയിൽ വലിയ പ്രത്യേകതയുള്ള കാര്യമല്ല ഇത്. നിരവധി അഭിനേതാക്കൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്. ഒരു പതിറ്റാണ്ടോളം അങ്ങനെ തുടർന്നശേഷം പ്രേക്ഷകർ മാറുന്നതായി ഞാൻ തിരിച്ചറിഞ്ഞു.

പത്തോ പതിനാലോ വർഷം കൂടുമ്പോൾ അവർ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോൾ നിങ്ങൾ സ്വയം പുനർനിർവചിക്കണം. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. ഞാൻ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാൽ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു."- ഇമ്രാൻ ഹാഷ്മി പറഞ്ഞു.

നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'തസ്കരി: ദ് സ്മഗ്ലേഴ്സ് വെബ്' ആണ് ഇപ്പോൾ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മിയുടെ പ്രൊജക്റ്റ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഈ വെബ് സീരീസ് പുറത്തുവന്നത്. സ്മഗ്ലിങ് സംഘങ്ങളെ തകർക്കാൻ ചുമതലപ്പെടുത്തിയ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ വേഷമാണ് ഇമ്രാൻ അവതരിപ്പിച്ചിരിക്കുന്നത്.

Cinema News: Emraan Hashmi talks about being slotted as the serial kisser.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞു, അത് കെണിയാണെന്ന് തോന്നി'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

മുടിയഴകിൽ ചീർപ്പിനും ഉണ്ട് 'റോള്‍'

ഓസ്‌ട്രേലിയൻ ഓപ്പൺ: ജെസിക്ക പെഗുല സെമിയിൽ, പിടിച്ചു നിൽക്കാനാകാതെ അനിസിമോവ

യുഡിഎഫ് കാലത്ത് പ്രസവത്തിനിടെ മരിച്ചത് 950 അമ്മമാര്‍, അഞ്ചു പേര്‍ക്ക് കാഴ്ച നഷ്ടമായി; കണക്ക് നിരത്തി വീണാ ജോര്‍ജ്

സൈനികന്റെ മകള്‍, 15,000 മണിക്കൂര്‍ വിമാനം പറത്തി പരിചയം; അജിത് പവാറിന്റെ പൈലറ്റായിരുന്ന ശാംഭവി പഥക്

SCROLL FOR NEXT