Nivin Pauly, Preity Mukhundhan
Nivin Pauly, Preity Mukhundhanവിഡിയോ ​സ്ക്രീൻഷോട്ട്

'സർവ്വം മായക്ക് ശേഷം എന്റെ ഇൻസ്റ്റ​ഗ്രാം മുഴുവൻ നിവിനാണ്, അതിൽ എനിക്ക് സന്തോഷവുമുണ്ട്'; പ്രീതി മുകുന്ദൻ

ഇങ്ങനെയൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം.
Published on

കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായെത്തി ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ചിത്രമാണ് 'സർവ്വം മായ'. നിവിൻ പോളി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് അഖിൽ സത്യനാണ്. ആ​ഗോളതലത്തിൽ 130 കോടിയിലധികം ചിത്രം കളക്ഷൻ നേടുകയും ചെയ്തു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമക്ക് ശേഷം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു.

റിയ ഷിബു, അജു വർ​ഗീസ്, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സാദിയ എന്ന കഥാപാത്രമായാണ് സര്‍വ്വം മായയില്‍ പ്രീതി എത്തിയത്. സിനിമയുടെ വിജയത്തിന് പിന്നാലെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. താന്‍ വളരെ ആസ്വദിച്ചു ചെയ്ത സിനിമയാണ് സര്‍വ്വം മായയെന്നും മലയാളം പറയാന്‍ ബുദ്ധിമുട്ടുള്ള ഭാഷയാണെന്നും നടി പറയുന്നു.

അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു പ്രീതി. "അഖില്‍ തരാന്‍ പോകുന്നത് ഏത് തരം റോളണെങ്കിലും എന്ത് കഥയാണെങ്കിലും ഞാന്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു. അത്ര മനോഹരമായ ടീമായിരുന്നു സര്‍വ്വം മായയുടേത്. ഇങ്ങനെയൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷം.

എനിക്ക് തോന്നുന്നില്ല, ഇതിന് മുൻപ് ഞാന്‍ ഒരു ടീമിന്റെ കൂടെയും ഇത്രയും സന്തോഷത്തോടെ സെറ്റില്‍ ഉണ്ടായിട്ടുണ്ടെന്ന്. നിവിന്‍ പോളിയെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല. ഒരു പത്ത് ദിവസമായിട്ട് എന്റെ ഇന്‍സ്റ്റഗ്രാം റീല്‍സ് മുഴുവന്‍ നിവിനാണ്.

Nivin Pauly, Preity Mukhundhan
'അർജിത് ആ പെൻഗ്വിനെ സീരിയസായി എടുത്തുവെന്നാണ് തോന്നുന്നത്'; ​ഗായകന്റെ വിരമിക്കലിൽ ആരാധകർ

ഞാനും അത് കാണാറുമുണ്ട്, എല്ലാവരെയും പോലെ എനിക്കും നിവിനെ അങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവുമുണ്ട്.- പ്രീതി പറയുന്നു. നിവിന്‍ സാറിന്റെയും അഖിലിന്റെയും സിനിമയിലാണ് ഞാന്‍ അഭിനയിക്കുന്നത്, അതുകൊണ്ട് ഡയലോഗൊക്കെ കൃത്യമായി ഡെലിവര്‍ ചെയ്യണം എന്ന ചിന്തയില്‍ കുറച്ച് നെര്‍വസായാണ് ഡയലോഗൊക്കെ പറഞ്ഞത്.

Nivin Pauly, Preity Mukhundhan
'അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായി, ഇത് പുതിയ തുടക്കം മാത്രം'; ​പിന്തുണച്ച് ശ്രേയ ഘോഷാൽ

അഖില്‍ സത്യന്റെ കണ്ണിലൂടെ ലോകം എങ്ങനെയാണ് കാണുന്നത്, അതാണ് സര്‍വ്വം മായയെന്നും ചെറിയ ഇംപര്‍ഫെക്ഷന്‍ പോലും ഭംഗിയായിട്ടുണ്ടെന്ന് പറയുന്നയാളാണ് അഖില്‍" എന്നും പ്രീതി പറഞ്ഞു.

Summary

Cinema News: Preity Mukhundhan talks about Sarvam Maya and Nivin Pauly.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com