ഇമ്രാൻ ഹാഷ്മി നായകനായെത്തുന്ന ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് വേണ്ടി തയ്യാറാക്കിയ ഒരു സൈന്‍ബോര്‍ഡിനെ ചൊല്ലിയാണ് പ്രതിഷേധമുയർന്നിരിക്കുന്നത്. ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഈ ബോര്‍ഡ് അണിയറ പ്രവർത്തകർ നീക്കം ചെയ്തു.
ഇമ്രാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്‍റെ നിലവിലെ ഷെഡ്യൂള്‍ ഹരിദ്വാറിലാണ് പുരോഗമിക്കുന്നത്. ഇവിടെ നിന്നുള്ള ഒരു ലൊക്കേഷന്‍ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രദേശവാസികളും വിവിധ ഹിന്ദു സംഘടനകളിലെ അംഗങ്ങളും പ്രതിഷേധവുമായി സെറ്റിലേക്ക് എത്തിയത്.
ചിത്രീകരണത്തിനായി തയ്യാറാക്കിയ സെറ്റില്‍ ഒരു സൈന്‍ബോര്‍ഡില്‍ കഫേ ആന്‍ഡ് ബാര്‍ എന്ന് എഴുതിയിരുന്നു. ബാര്‍ എന്ന് രേഖപ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ആത്മീയമായി പ്രാധാന്യമുള്ള നഗരമായ ഹരിദ്വാര്‍ മദ്യത്തിന് സമ്പൂര്‍ണ നിരോധനമുള്ള ഇടമാണെന്നും അവിടെ ഇത്തരത്തില്‍ ഒരു ബോര്‍ഡ് വച്ചതിലൂടെ ചിത്രത്തിന്‍റെ അണിയറക്കാര്‍ മതവികാരത്തെ വ്രണപ്പെടുത്തുകയാണെന്നുമാണ് പ്രതിഷേധക്കാരുടെ പക്ഷം.
ഒരു സിനിമയ്ക്ക് വേണ്ടിയുള്ള നിര്‍മിതി ആണെങ്കിലും അത് അനുതിചമാണെന്നും ബോര്‍ഡ് ഉടന്‍ നീക്കണമെന്നും പ്രതിഷേധവുമായെത്തിയവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ബാര്‍ എന്ന് എഴുതിയ ബോര്‍ഡ് നീക്കാന്‍ അണിയറക്കാര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
വൈകാതെ ചിത്രീകരണം സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തു. അതേസമയം ആവാരാപന്‍ 2 ആണ് ഇമ്രാന്‍ ഹാഷ്മിയുടെ അടുത്ത ചിത്രം. ഈ വര്‍ഷം ഓഗസ്റ്റ് 14 ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2007 ല്‍ പുറത്തിറങ്ങിയ ആവാരാപന്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates