'ആ സ്ത്രീ വന്ന് മുഖത്ത് ഒറ്റയടി, ഞാന്‍ തെറാപ്പിസ്റ്റിനെ കണ്ട് കരഞ്ഞ് വരികയായിരുന്നു...'; വിങ്ങലോടെ അഞ്ജു ജോസഫ്

ഞാന്‍ കാറില്‍ നിന്നും ഇറങ്ങി. അവരോട് സോറി പറഞ്ഞു
Anju Joseph
Anju Joseph
Updated on
1 min read

മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമായ ഗായികയാണ് അഞ്ജു ജോസഫ്. പാട്ടുകാരി എന്നതിന് പുറമെ അവതാരകയായും നടിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഞ്ജു ജോസഫ്. തന്റെ ജീവിതത്തിലെ മോശം സമയത്തെക്കുറിച്ചുള്ള അഞ്ജുവിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

Anju Joseph
'റൊണാൾഡോയും നെയ്മറും ബ്രസീൽ ആണ്'; ​വീണ്ടും എയറിലായി ​ഗായത്രി സുരേഷ്

വാഹനാപകടത്തെ തുടര്‍ന്ന് റോഡില്‍ വച്ച് സ്‌കൂട്ടര്‍ യാത്രിക്കാരി തന്നെ തല്ലിയതിനെക്കുറിച്ചാണ് അഞ്ജു സംസാരിക്കുന്നത്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു മനസ് തുറന്നത്.

'കാക്കനാട് വച്ച് ഞാന്‍ ഓടിച്ച കാര്‍ ഒരു സ്‌കൂട്ടറില്‍ തട്ടി. വളരെ ചെറിയൊരു അപകടം. അവര്‍ സ്‌കൂട്ടറില്‍നിന്നും വീണൊന്നുമില്ല. ചെറുതായൊന്ന് മുന്നോട്ടാഞ്ഞു. ഞാന്‍ തെറാപ്പിസ്റ്റിന്റെ അടുത്തു നിന്ന് കരഞ്ഞുകൊണ്ടിറങ്ങി വരവെയാണ് അപകടം. ഞാന്‍ കാറില്‍ നിന്നും ഇറങ്ങി. അവരോട് സോറി പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നുവെന്ന് പറഞ്ഞു' അഞ്ജു പറയുന്നു.

Anju Joseph
ഭര്‍ത്താവ് ഓര്‍മയായിട്ട് 11 വര്‍ഷം; 25ാം വിവാഹ വാര്‍ഷികത്തില്‍ ഉള്ളുനോവുന്ന കുറിപ്പുമായി ഇന്ദുലേഖ

'എനിക്കറിയില്ല എന്താണെന്ന്, പുള്ളിക്കാരി ഇറങ്ങി വന്ന് മുഖത്ത് ഒറ്റയടി. ഞാന്‍ മൊത്തത്തില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു. എന്തെങ്കിലും കഴിക്കണം എന്ന ചിന്തയിലായിരുന്നു. അതിനിടെയാണ് ഇങ്ങനെ സംഭവിച്ചത്. അടിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്കും ഞെട്ടലായി. പിന്നെയാണ് ആള്‍ക്കാരൊക്കെ കൂടിയത്. കൂടി നിന്നവര്‍ ഇടിച്ചതിനെ കുറ്റം പറയാതെ എന്നെ അടിച്ചതിനെതിരെ തിരിഞ്ഞു. നിങ്ങളാരാണ് ഇവരെ അടിക്കാന്‍ എന്നായി. അപ്പോഴേക്കും അവര്‍ വണ്ടിയെടുത്ത് പോയി' എന്നും അഞ്ജു പറയുന്നു.

അതേസമയം ആ വണ്ടിയുടെ നമ്പറും തന്നെ അടിച്ച സ്ത്രീയേയും താന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലെന്നും താരം പറയുന്നു. എന്നാല്‍ അന്ന് തനിക്കൊപ്പം നിന്ന നാട്ടുകാരെ അഞ്ജു ഓര്‍ക്കുന്നുണ്ട്. 'എനിക്ക് ആ വണ്ടിയുടെ നമ്പര്‍ ഓര്‍മയില്ല. ആ സ്ത്രീയുടെ മുഖം ഓര്‍മയില്ല. ഒന്നും ഓര്‍മയില്ല. അവിടെ നിന്ന ചേട്ടന്മാര്‍ എനിക്ക് ജ്യൂസ് മേടിച്ചു തന്നു. വണ്ടി വീട്ടില്‍ എത്തിച്ചു തരാമെന്ന് പറഞ്ഞു. ഇത്തരം അവസ്ഥയിലൂടെയൊക്കെ ഞാന്‍ കടന്നു പോയിട്ടുണ്ട്' താരം പറയുന്നു.

Summary

Anju Joseph recalls getting slapped by a woman.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com