Entertainment

ത്രില്ലടിപ്പിക്കാന്‍ സംയുക്ത ; 'എരിഡ' മൂന്നാം പോസ്റ്റര്‍ പുറത്തിറങ്ങി

സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'

Author : സമകാലിക മലയാളം ഡെസ്ക്

വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'എരിഡ' എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

എരിഡ എന്നത് ഗ്രീക്ക് പദമാണെന്ന് ചിത്ത്രതിന്റെ അണിയറക്കാര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. വി കെ പ്രകാശിന്റെ ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പ്രശസ്ത നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മ്മിക്കുന്ന ആദ്യ ചിത്രവുമാണ് 'എരിഡ'. എസ് ലോകനാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. കഥ, തിരക്കഥ, സംഭാഷണം വൈ വി രാജേഷ്. എഡിറ്റര്‍ സുരേഷ് അരസ്, സംഗീതം അഭിജിത്ത് ഷൈലനാഥ്, പരസ്യകല ജയറാം പോസ്റ്റര്‍വാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പാല്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്