ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'വെളുക്കാനായി 9000 രൂപയുടെ ഇഞ്ചക്ഷൻ എടുക്കാന്‍ ഉപദേശം'; തുറന്നു പറഞ്ഞ് ഇഷ ഗുപ്ത

കരിയറിന്റെ തുടക്കത്തിലാണ് സൗന്ദര്യം കൂട്ടാനായി ഓപ്പറേഷനും കുത്തിവയ്പ്പുമെല്ലാം എടുക്കണമെന്ന ഉപദേശം ലഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിറത്തിന്റേയും ശരീരഭാരത്തിന്റേയും പേരില്‍ പരിഹാസവും കളിയാക്കലുകളും നേരിടേണ്ടിവരുന്നവര്‍ നിരവധിയാണ്. ഇപ്പോള്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടിവന്ന ചില ഉപദേശങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇഷ ഗുപ്ത. വെളുക്കാനായി കുത്തിവയ്‌പ്പെടുക്കാന്‍ തനിക്ക് ഉപദേശം ലഭിച്ചു എന്നാണ് ഇഷ പറയുന്നത്. 

കരിയറിന്റെ തുടക്കത്തിലാണ് സൗന്ദര്യം കൂട്ടാനായി ഓപ്പറേഷനും കുത്തിവയ്പ്പുമെല്ലാം എടുക്കണമെന്ന ഉപദേശം ലഭിക്കുന്നത്. മൂക്ക് ഷാര്‍പ്പന്‍ ചെയ്യണം എന്ന ഉപദേശമാണ് ആദ്യം ലഭിച്ചത്. തന്റെ മൂക്ക്് വട്ടത്തിലുള്ളതാണെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി. കുറേ നാളുകള്‍ക്കു മുന്‍പ് വെളുക്കാന്‍ വേണ്ടി ഇന്‍ജക്ഷന്‍ എടുക്കാന്‍ ആളുകള്‍ എന്നെ ഉപദേശിച്ചിരുന്നു. ഞാനതുമായി മുന്നോട്ടുപോവുകയും ചെയ്തു. വില അന്വേഷിച്ചപ്പോള്‍ ഒരു ഇഞ്ചക്ഷൻ 9000 രൂപയാണ് വിലവരുന്നതെന്ന് മനസിലായി. ഞാന്‍ ആരുടേയും പേരുപറയുന്നില്ല. പക്ഷേ നിരവധി പേര്‍ വെളുത്തതായി കാണാം- ഇഷ പറഞ്ഞു. 

സുന്ദരികളായി ഇരിക്കാനായി നടിമാര്‍ ഒരുപാട് സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്നുണ്ട് എന്നാണ് ഇഷ പറയുന്നത്. തന്റെ മകള്‍ ഒരിക്കലും നടിയാകരുതെന്നും ഇത്തരം സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകരുതെന്നും ആഗ്രഹിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. 2012ലാണ് ഇഷ ഗുപ്ത ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വെബ് സീരീസ് ആഷ്‌റം സീസണ്‍ 3യിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT