Amitabh Bachchan X
Entertainment

ബി​ഗ് ബിയും ഭയന്നോ?: ബുള്ളറ്റ്പ്രൂഫ് 'കൂട്ടിൽ' കയറി ബച്ചനും; കാവലായി അഭിഷേക്, സുരക്ഷാ ക്രമീകരണത്തിന് പിന്നിൽ ഭീഷണി?

ജൽസയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനാണ് ബച്ചൻ പ്രത്യേക സുരക്ഷാ സംവിധാനത്തോടെ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ സുരക്ഷാ ക്രമീകരണങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പതിവുപോലെ ആരാധകരെ കാണാനെത്തിയ താരം ഇത്തവണ പ്രത്യക്ഷപ്പെട്ടത് ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിൽ. മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ അഭിവാദ്യം ചെയ്യാനാണ് അമിതാഭ് ബച്ചൻ പ്രത്യേക സുരക്ഷാ സംവിധാനത്തോടെ എത്തിയത്.

പതിറ്റാണ്ടുകളായി എല്ലാ ഞായറാഴ്ചകളിലും ആരാധകരെ കാണാൻ അമിതാഭ് ബച്ചൻ സമയം കണ്ടെത്താറുണ്ട്. ജൽസയ്ക്ക് മുന്നിലെ ഉയർന്ന പ്ലാറ്റ്‌ഫോമിൽ എത്തി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്നതാണ് പതിവ്. എന്നാൽ ഇത്തവണ സുതാര്യമായ ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് എൻക്ലോസറിനുള്ളിൽ നിന്നാണ് താരം ആരാധകരെ കണ്ടത്.

മകനും നടനുമായ അഭിഷേക് ബച്ചനും ഇത്തവണ താരത്തിനൊപ്പമുണ്ടായിരുന്നു. പിതാവ് ആരാധകരെ അഭിവാദ്യം ചെയ്യുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം അഭിഷേകും സമീപത്ത് നിലയുറപ്പിച്ചിരുന്നു. അതേസമയം, പുതിയ സുരക്ഷാ ക്രമീകരണം മുംബൈ പൊലീസിന്റെ നിർദേശപ്രകാരമാണോ അതോ താരത്തിന്റെ വ്യക്തിപരമായ തീരുമാനമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

സുരക്ഷാ ഭീഷണികൾ ആശങ്കയാകുന്നു

കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡ് താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ അമിതാഭ് ബച്ചന്റെ വസതി ഉൾപ്പെടെയുള്ള മുംബൈയിലെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് മുംബൈ പൊലീസും സുരക്ഷാ ഏജൻസികളും ജൽസയ്ക്ക് ചുറ്റും നിരീക്ഷണം ശക്തമാക്കിയിരുന്നു.

നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ ആക്രമണശ്രമവും ബോളിവുഡിൽ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചു. മറ്റ് പ്രമുഖ താരങ്ങളും അക്രമികളുടെ ലക്ഷ്യത്തിലുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് അമിതാഭ് ബച്ചന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ.

കനത്ത സുരക്ഷയ്ക്കിടയിലും ആരാധകരെ നിരാശരാക്കാൻ അമിതാഭ് ബച്ചൻ തയ്യാറായില്ല. പതിവുപോലെ കൈവീശിയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തുമാണ് താരം ആരാധകരെ സ്വീകരിച്ചത്. ബുള്ളറ്റ്പ്രൂഫ് ഗ്ലാസ് കവചത്തിനുള്ളിൽ നിന്നുള്ള ബിഗ് ബിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

Even Big B get scared? Bachchan steps into a bulletproof 'enclosure' with Abhishek by his side

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എയിംസ്: കോഴിക്കോടിന്റെ പേര് പറഞ്ഞിട്ടില്ല, പറയുകയുമില്ലെന്ന് സുരേഷ് ഗോപി; വിഡിയോ

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

അട്ടിമറി, ഏകദിന പരമ്പര നേട്ടം; ചരിത്രമെഴുതി നമീബിയ!

ആകാശത്ത് 1000 ഡ്രോണുകള്‍ വിസ്മയമൊരുക്കും, ഗ്ലോബല്‍ വില്ലേജ് ഫാമിലി പാസ് കുടുംബങ്ങള്‍ക്ക് 196 ദിര്‍ഹം ഇളവ്

'നായാട്ടിനും' 'ഓഫീസർ ഓൺ ഡ്യൂട്ടിക്കും' ശേഷം കുഞ്ചക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് ചിത്രം; 'ഹെയിൽ മേരി' റിലീസ് പ്രഖ്യാപിച്ചു