അട്ടിമറി, ഏകദിന പരമ്പര നേട്ടം; ചരിത്രമെഴുതി നമീബിയ!

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ആധ്യായം എഴുതി ചേര്‍ത്ത് നമീബിയ
Namibia Clinch first-ever ODI Series
Namibiax
Updated on: 
1 min read

വിന്‍ഡ്‌ഹോക്ക്: ഏകദിന ക്രിക്കറ്റില്‍ ചരിത്രമെഴുതി നമീബിയ. ഇതാദ്യമായി ഐസിസിയുടെ ഒരു ഫുള്‍ മെമ്പര്‍ രാജ്യത്തിനെതിരെ അവര്‍ ഏകദിന പരമ്പര സ്വന്തമാക്കി. അയര്‍ലന്‍ഡിനെ അട്ടിമറിച്ചാണ് നമീബിയ തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിയത്. അവസാന ഏകദിനത്തില്‍ 5 വിക്കറ്റ് വിജയം സ്വന്തമാക്കി പരമ്പര 3-2നാണ് നമീബിയ സ്വന്തമാക്കിയത്.

അഞ്ചാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ 33.1 ഓവറില്‍ വെറും 129 റണ്‍സിന് ഓള്‍ ഔട്ടാക്കി നമീബിയ അവരെ ഞെട്ടിച്ചു. പിന്നാലെ 21.2 ഓവറില്‍ 5 വിക്കറ്റ് മാത്രം നഷ്ടത്തില്‍ നമീബിയ 131 റണ്‍സ് അടിച്ച് വിജയവും പരമ്പരയും സ്വന്തമാക്കി.

9 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി ജെജെ സ്മിത്തിന്റെ മിന്നും ബൗളിങാണ് അയര്‍ലന്‍ഡിനെ തകര്‍ത്തുകളഞ്ഞത്. 6.1 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത ജാക്ക് ബ്രാസ്‌വെല്ലും നമീബിയയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Namibia Clinch first-ever ODI Series
'ബിഗ് ത്രീ' പേസര്‍മാര്‍ ഇല്ലാതെ ഓസ്‌ട്രേലിയ!

വാലറ്റത്ത് പൊരുതിനിന്ന ജോര്‍ദാന്‍ നെയ്‌ലാണ് അയര്‍ലന്‍ഡ് നിരയിലെ ടോപ് സ്‌കോറര്‍. താരം 33 റണ്‍സെടുത്തു. കാഡ് കാര്‍മിഷേല്‍ (27), ഹാരി ടക്കര്‍ (21), ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ (20) എന്നിവരാണ് സ്‌കോര്‍ 129ല്‍ എത്തിച്ചത്.

മറുപടി ബാറ്റിങില്‍ ലോറന്‍ സ്റ്റീന്‍കാംപ് ആണ് നമീബിയ നിരയില്‍ മികവ് പുലര്‍ത്തിയത്. താരം 6 ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് ഇറാസ്മസ് 30 റണ്‍സെടുത്തു.

Namibia Clinch first-ever ODI Series
കാത്തിരുന്ന്... കാത്തിരുന്ന്... ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു!
Namibia Clinch first-ever ODI Series
4 കളി, 180 റണ്‍സ്, 1 വിക്കറ്റ്! 'ഭുവനേശ്വറിനെ കളിപ്പിച്ചത് തെറ്റ്'
Summary

Namibia created history on Sunday by securing their first-ever bilateral ODI series victory against a Full Member nation, defeating Ireland by five wickets in the series decider in Windhoek

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER