കാത്തിരുന്ന്... കാത്തിരുന്ന്... ആഴ്‌സണല്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു!

പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ സിറ്റി പിന്തള്ളി ഒന്നാം സ്ഥാനത്ത് ഗണ്ണേഴ്‌സ്
Arsenal vs Liverpool  Premier League match
Arsenal vs Liverpoolx
Updated on: 
1 min read

ലണ്ടന്‍: കാത്തിരുന്ന്... കാത്തിരുന്ന്... ഒടുവില്‍ നിലവിലെ ചാംപ്യന്‍മാരായ ആഴ്‌സണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തട്ടകമായ ആന്‍ഫീല്‍ഡില്‍ അവര്‍ക്കെതിരെ നേടിയത് ചരിത്ര വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഗണ്ണേഴ്‌സ് ലിവര്‍പൂളിനെ തകര്‍ത്തത്. 14 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആഴ്സണൽ ആൻഫീൽഡിൽ ലിവർപൂളിനെ പരാജയപ്പെടുത്തുന്നത്.

ജയത്തോടെ ആഴ്‌സണല്‍ പ്രീമിയിര്‍ ലീഗ് തലപ്പത്ത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 3 പോയിന്റ് വ്യത്യാസവും പീരങ്കിപ്പട സ്വന്തമാക്കി. നിലവില്‍ 9 കളിയില്‍ നിന്ന് ആഴ്‌സണലിന് 24 പോയിന്റും സിറ്റിക്ക് 21 പോയിന്റും.

ലിവര്‍പൂളിനെ സംബന്ധിച്ച് നാണക്കേടിന്റെ രാത്രി കൂടിയാണ് കഴിഞ്ഞു പോയത്. ആഴ്‌സണലിനെതിരെ ഒരു ഷോര്‍ട്ട് ഓണ്‍ ടാര്‍ഗറ്റും ഇല്ലാതെ അവര്‍ ഹതശരായി നിന്നു.

Arsenal vs Liverpool  Premier League match
4 കളി, 180 റണ്‍സ്, 1 വിക്കറ്റ്! 'ഭുവനേശ്വറിനെ കളിപ്പിച്ചത് തെറ്റ്'

കളിയുടെ 16ാം മിനിറ്റില്‍ കയ് ഹവെര്‍ട്‌സ് നേടിയ ഒറ്റ ഗോളാണ് ആഴ്‌സണലിന്റെ വിജയം നിര്‍ണയിച്ചത്. ഡക്ലന്‍ റൈസിന്റെ പാസില്‍ നിന്നാണ് ഹവെര്‍ട്‌സ് വല ചലിപ്പിച്ചത്.

സീസണില്‍ ലിവര്‍പൂളിന്റെ രണ്ടാം തോല്‍വിയാണിത്. 9 മത്സരങ്ങളില്‍ നിന്നു 15 പോയിന്റുമായി ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായി 9 പോയിന്റ് വ്യത്യാസം.

Arsenal vs Liverpool  Premier League match
ഇന്ത്യക്കെതിരെ 2 നിര്‍ണായക താരങ്ങള്‍ ഇല്ല; കിവികള്‍ക്ക് വന്‍ തിരിച്ചടി
Arsenal vs Liverpool  Premier League match
പ്രായം കുറഞ്ഞ ലോക ചാംപ്യന്‍; ഫോര്‍മുല വണ്ണില്‍ ചരിത്രമെഴുതി കിമി ആന്റൊണെല്ലി
Summary

Arsenal clinched a significant 1-0 victory against Liverpool at Anfield, with Kai Havertz's early goal propelling them to the top of the Premier League table and ending a 14-year winless streak at the iconic stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER