പ്രായം കുറഞ്ഞ ലോക ചാംപ്യന്‍; ഫോര്‍മുല വണ്ണില്‍ ചരിത്രമെഴുതി കിമി ആന്റൊണെല്ലി

20 വര്‍ഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്
Youngest World Champion; Kimi Antonelli Makes History in Formula 1
കിമി ആന്റൊണെല്ലിX
Edited By:
Updated on: 
1 min read

മെക്സിക്കോ സിറ്റി: ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന നേട്ടം കൈവരിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ ഡ്രൈവര്‍ കിമി ആന്റൊണെല്ലി. 20 വര്‍ഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്. സെബാസ്റ്റ്യന്‍ വെറ്റലിന്റെ പേരിലുണ്ടായിരുന്ന മുന്‍ റെക്കോര്‍ഡ് മൂന്ന് വര്‍ഷവും 66 ദിവസവും വ്യത്യാസത്തിലാണ് ആന്റൊണെല്ലി തിരുത്തിയെഴുതിയത്. 2010-ല്‍ 23 വര്‍ഷവും 134 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വെറ്റലിന്റെ നേട്ടം.

1953-ല്‍ ആല്‍ബര്‍ട്ടോ അസ്‌കാരിക്ക് ശേഷം എഫ്1 ലോക കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ ഡ്രൈവറായും ആന്റൊണെല്ലി മാറി. സീസണില്‍ നാലു റേസുകള്‍ ബാക്കി നില്‍ക്കെയാണ് ആന്റൊണെല്ലി ചാംപ്യന്‍ പട്ടം സ്വന്തമാക്കിയത്. മെക്സിക്കോ സിറ്റി ഗ്രാന്‍പ്രീയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരത്തിന്റെ നേട്ടം.

റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പനാണ് മെക്സിക്കോ സിറ്റി ഗ്രാന്‍പ്രീയില്‍ ഒന്നാമതെത്തിയത്. പോള്‍ പൊസിഷനുണ്ടായിരുന്ന ഫെരാരിയുടെ ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാമതെത്തി. ആന്റൊണെല്ലി മൂന്നാമതും ഫിനിഷ് ചെയ്തു. 2025-ല്‍ മെഴ്സിഡസിലൂടെ എഫ് വണ്ണില്‍ അരങ്ങേറ്റം കുറിച്ച ആന്റൊണെല്ലിയുടെ രണ്ടാമത്തെ സീസണാണിത്. ഈ സീസണില്‍ മാത്രം ഒന്‍പത് റേസുകളിലാണ് അദ്ദേഹം വിജയിച്ചത്.

Youngest World Champion; Kimi Antonelli Makes History in Formula 1
ഇന്ത്യയ്ക്ക് 'സൂപ്പര്‍ സണ്‍ഡേ'! ആദ്യം 'സിന്ധു', പിന്നാലെ 'ലക്ഷ്യ'
Youngest World Champion; Kimi Antonelli Makes History in Formula 1
ഹര്‍മന്‍പ്രീത് സിങിന് ഹാട്രിക്ക്, മലേഷ്യയേയും തകര്‍ത്തു; തുടരെ നാലാം ജയവുമായി ഇന്ത്യ
Youngest World Champion; Kimi Antonelli Makes History in Formula 1
അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!
Summary

Youngest World Champion; Kimi Antonelli Makes History in Formula 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER