ഇന്ത്യയ്ക്ക് 'സൂപ്പര്‍ സണ്‍ഡേ'! ആദ്യം 'സിന്ധു', പിന്നാലെ 'ലക്ഷ്യ'

പിവി സിന്ധുവിന് പിന്നാലെ ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം നേടിയ ലക്ഷ്യ സെന്നും
Super Sunday for India Lakshya Sen PV Sindhu completes Hylo Open double
Lakshya Senx
Updated on: 
1 min read

സാര്‍ബ്രൂക്കന്‍: പിവി സിന്ധുവിന് പിന്നാലെ ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടവും ഇന്ത്യക്ക്. ഇന്ത്യയുടെ ലക്ഷ്യ സെന്നാണ് കിരീടം നേട്ടം സ്വന്തമാക്കി ഇന്ത്യയ്ക്ക് ബാഡ്മിന്റണില്‍ സൂപ്പര്‍ സണ്‍ഡേ സമ്മാനിച്ചത്.

ഇന്തോനേഷ്യയുടെ നാലാം സീഡ് താരം ജൊനാതന്‍ ക്രിസ്റ്റിയെ വീഴ്ത്തിയാണ് ലക്ഷ്യയുടെ നേട്ടം. സ്‌കോര്‍: 21- 17, 21-10.

സമീപകാലത്ത് നേരിട്ട കിരീട വരള്‍ച്ചയ്ക്കും താരം ജര്‍മനിയില്‍ വിരാമമിട്ടു. 2025 നവംബറില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയതിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തോളമാണ് ലക്ഷ്യ അടുത്ത കിരീടത്തിനായി കാത്തിരുന്നത്.

Super Sunday for India Lakshya Sen PV Sindhu completes Hylo Open double
ഹര്‍മന്‍പ്രീത് സിങിന് ഹാട്രിക്ക്, മലേഷ്യയേയും തകര്‍ത്തു; തുടരെ നാലാം ജയവുമായി ഇന്ത്യ

ആദ്യം സിന്ധു

ദീര്‍ഘ നാളായുള്ള ഫോം ഔട്ട് അതിജീവിച്ച് വര്‍ഷാവസാനത്തില്‍ മികവിലേക്ക് തിരിച്ചെത്തിയ ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇരട്ട ഒളിംപിക് ചാംപ്യന്‍ പിവി സിന്ധുവിന് സീസണിലെ രണ്ടാം കിരീടം. ജര്‍മനിയില്‍ അരങ്ങേറിയ ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 കിരീടം താരം സ്വന്തമാക്കി. ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍ പ്രതീക്ഷകളും കിരീട നേട്ടത്തിനൊപ്പം താരം കാത്തു.

ഫൈനലില്‍ ഡെന്‍മാര്‍ക്കിന്റെ ലിനെ ഹോയ്മാര്‍ക്കിനെ വീഴ്ത്തിയാണ് സിന്ധുവിന്റെ നേട്ടം. താരം വെറും 39 മിനിറ്റില്‍ ഫൈനല്‍ വിജയിച്ച് കിരീടം പിടിച്ചെടുത്തു. സ്‌കോര്‍: 21-12, 21-14. 31കാരി ജൂലൈയില്‍ ജപ്പാന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച താരം ഫ്രഞ്ച് ഓപ്പണില്‍ റണ്ണര്‍ അപ്പുമായിരുന്നു.

Super Sunday for India Lakshya Sen PV Sindhu completes Hylo Open double
അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!
Super Sunday for India Lakshya Sen PV Sindhu completes Hylo Open double
അഭിഷേക് '86', ഇഷാന്‍ '60', സഞ്ജു '50'... 'സിക്‌സിൽ' ചരിത്രമെഴുതി 'ടീം ഇന്ത്യ'!
Summary

Indian badminton enjoyed a memorable Super Sunday at the Hylo Open 2026 as Lakshya Sen ended his year-long wait for a BWF World Tour title, joining PV Sindhu in winning the men's and women's singles crowns at the Super 500 tournament in Saarbrücken, Germany

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER