റാണ ദഗ്ഗുബാട്ടി/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'എന്റെ കണ്ണും വൃക്കയും മാറ്റിവച്ചിട്ടുണ്ട്, ഞാന്‍ ടെര്‍മിനേറ്ററെ പോലെ'; റാണ ദഗ്ഗുബാട്ടി 

വലതു കണ്ണില്‍ കാഴ്ച ഇല്ലാത്തതിനെ തുടര്‍ന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സ്എസ് രാജമൗലിയുടെ ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ ശ്രദ്ധനേടിയ നടനാണ് റാണ ദഗ്ഗുബാട്ടി. തന്റെ കണ്ണ് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചിട്ടുണ്ടെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു തുറന്നു പറച്ചില്‍ കൂടി നടത്തിയിരിക്കുകയാണ് താരം. തന്റെ വൃക്ക മാറ്റിവച്ചിട്ടുണ്ടെന്നാണ് റാണ പറയുന്നത്. 

പുതിയ ചിത്രം റാണ നായിഡുവിന്റെ പ്രമോഷന്റെ ഭാഗമായി ദി ബോംബെ ജേണിക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍. 'ശാരീരിക പ്രശ്‌നങ്ങളില്‍ തകര്‍ന്നു പോകുന്നവര്‍ നിരവധിയാണ്. പ്രശ്‌നം പരിഹരിച്ചാല്‍ പോലും വിഷമം അവിടെനില്‍ക്കും. എന്റെ കണ്ണു മാറ്റിവച്ചു. ഒരു വൃക്ക മാറ്റിവച്ചു. ഞാന്‍ ടെര്‍മിനേറ്ററിനെ പോലെയാണ്. ഞാന്‍ ഇപ്പോഴും അതിജീവിച്ചുകൊണ്ടിരിക്കുകയാണ് മു്‌നനോട്ടുപോയിക്കൊണ്ടിരിക്കണം.'- റാണ ദഗ്ഗുബാട്ടി പറഞ്ഞു. 

കണ്ണു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് തുറന്നു പറയാനുണ്ടായ കാരണവും റാണ വ്യക്തമാക്കി. 'കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ചുരുക്കം പേരിലൊരാളാണ് ഞാന്‍. അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിഷമിച്ച ഒരു കുട്ടിയുണ്ടായിരുന്നു. അവനെ സമാധാനിപ്പിക്കാനായാണ് പറഞ്ഞത്. എനിക്ക് എന്റെ വലതു കണ്ണിലൂടെ കാണാനാവില്ല.'- താരം കൂട്ടിച്ചേര്‍ത്തു. 

2016ലാണ് റാണ ദഗ്ഗുബാട്ടി തന്റെ കണ്ണിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. വലതു കണ്ണില്‍ കാഴ്ച ഇല്ലാത്തതിനെ തുടര്‍ന്ന് അത് മാറ്റിവയ്ക്കുകയായിരുന്നു. മരിച്ചുപോയ ഒരാളാണ് റാണയ്ക്ക് കണ്ണ് ദാനം ചെയ്തത്. കണ്ണ് മാറ്റിവച്ചെങ്കിലും താരത്തിന് കാഴ്ച കിട്ടിയില്ല. ഇടതു കണ്ണ് അടച്ചാല്‍ തനിക്ക് കാണാനാവില്ല എന്നും താരം വ്യക്തമാക്കിയിരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT