റെയ്സ വിൽസൺ ചികിത്സയ്ക്ക് ശേഷം/ ഇൻസ്റ്റ​ഗ്രാം 
Entertainment

മുഖത്തെ ചികിത്സ പിഴച്ചു, നീരു വന്ന ചിത്രവുമായി നടി റെയ്സ

ചികിത്സക്കിടെ ഡോക്ടറിനു ഗുരുതരമായ പിഴവുണ്ടായെന്നാണ് റെയ്സ ആരോപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുഖത്ത് കൂടുതൽ തിളക്കം വന്ന് സുന്ദരിയാകാൻ വേണ്ടിയാണ് നടി റെയ്സ വിൽസൺ ഫേഷ്യൽ ട്രീറ്റ്മെന്റ് എടുത്തത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. മുഖത്ത് നീരുവന്ന് വീർത്ത് നീലച്ച മുഖവുമായി നിൽക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ചികിത്സയിലുണ്ടായ പിഴവ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് താരം. ചികിത്സക്കിടെ ഡോക്ടറിനു ഗുരുതരമായ പിഴവുണ്ടായെന്നാണ് റെയ്സ ആരോപിച്ചത്. 

കണ്ണിന് താഴെ നീരുവന്ന് നിറം മാറിയ നിലയിലാണ് റെയ്സ. ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലിനിക്കിന്‍റെയും ഡോക്ടറുടെയും പേര് വിവരങ്ങളും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ചികിത്സ പിഴച്ചതിനെ തുടർന്ന് ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചെന്നും എന്നാൽ സാധിച്ചില്ലെന്നുമാണ് താരം പറയുന്നത്. 

‘ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്. എന്നെ നിര്‍ബന്ധിച്ച് ഒരു ചികിത്സയ്ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്.’-റെയ്സ കുറിച്ചു.

തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ താരമാണ് റെയ്സ. തമിഴ് ബിഗ് ബോസ് ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു. തിരക്കേറിയ മോഡലും കൂടിയാണ് റെയ്സ. ആലീസ്, കാതലിക്ക യാരുമില്ലൈ, ഹാഷ്ടാഗ് ലവ് എന്നീ ചിത്രങ്ങളാണ് റെയ്സയുടേതായി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്