അണിയറ വിഡിയോയിൽ നിന്ന് 
Entertainment

പൊട്ടിത്തെറികൾക്കിടയിലൂടെ ഓടുന്ന ഫഹദ്, തെറിച്ച് താഴേക്ക്; വിഡിയോ

വെടിവയ്പ്പിന് ഇടയിലൂടെ മകന്റെ അടുത്തേക്ക് ഓടുന്ന ഫഹദിന്റെ രം​ഗം ചിത്രീകരിക്കുന്നതിന്റെ അണിയറ വിഡിയോ ആണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാലിക്കിലെ ഫഹദ് ഫാസിലിന്റെ മിന്നും പ്രകടനമാണ് ഇപ്പോൾ സിനിമാപ്രേമികളുടെ മനം കവരുന്നത്. ഒടിടി റിലീസ് ചെയ്തതിനാൽ ചിത്രം കേരളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ശ്രദ്ധേയമാവുകയാണ്. നിരവധി പ്രമുഖരാണ് താരത്തിനെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. അതിനിടെ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. 

വെടിവയ്പ്പിന് ഇടയിലൂടെ മകന്റെ അടുത്തേക്ക് ഓടുന്ന ഫഹദിന്റെ രം​ഗം ചിത്രീകരിക്കുന്നതിന്റെ അണിയറ വിഡിയോ ആണ് പുറത്തുവന്നത്. ബുള്ളറ്റുകൾക്കിടയിലൂടെ ഓടുന്ന ഫഹദാണ് വിഡിയോയിൽ. അതിനിടെ തട്ടിത്തെറിച്ച് താഴ്ചയിലേക്ക് വീഴുകയാണ് താരം. 

മാലിക്കിന്റെ നിർമാതാവ് ആന്റോ ജോസഫാണ് വിഡിയോ പുറത്തുവിട്ടത്. റിസ്ക് എടുത്തുകൊണ്ടുള്ള ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടാണ് വിഡിയോ പങ്കുവെച്ചത്. ചുറ്റും വലിയ വെടിവയ്പ്പ് നടക്കുകയാണെന്ന് കാണിക്കാന്‍ സെറ്റിന്റെ ചുമരുകളില്‍നിന്നും നിലത്തുനിന്നും പൊട്ടിത്തെറികളുണ്ടാകുമ്പോള്‍ രംഗത്തിന് വിശ്വസനീയമാക്കാന്‍ റിസ്‌കെടുത്ത് പൂര്‍ണ സമര്‍പ്പണത്തോടെയാണ് ഫഹദ് ഓടുന്നത്. സ്വന്തം പ്രകടനത്തിലൂടെ ഇപ്പോഴത്തെ സിനിമ ഇന്റസ്ട്രിയില്‍ വ്യത്യസ്തനായി നില്‍ക്കുന്നത് ഇതൊക്കെക്കൊണ്ടാണ്‌.- ആന്റോ ജോസഫ് കുറിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍