ഇരുൾ ട്രെയിലറിൽ നിന്ന് 
Entertainment

അഞ്ച് കൊല, കാരണം സ്ത്രീകളോടുള്ള പക; ഞെട്ടിച്ച് ഫഹദും സൗബിനും ദർശനയും; ഇരുൾ ട്രെയിലർ

നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് റിലീസ് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന ഇരുളിന്റെ ട്രെയിലർ പുറത്ത്. ത്രില്ലർ സ്വഭാ​വത്തിൽ‌ ഒരുക്കിയ ചിത്രത്തിന്റെ ട്രെയിലർ ആരാധകരെ മുൾമുനയിൽ നിർത്തുന്നതാണ്. നസീഫ് യൂസഫ് ഇസുദ്ധീൻ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ളിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് റിലീസ് ചെയ്യുന്നത്. 

നെറ്റ്ഫഌക്‌സാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഒരു വീടിനുള്ളിലാണ് കഥ നടക്കുന്നത്. വീടിന്റെ ബേസ്‌മെന്റില്‍ മൃതദേഹം കണ്ടെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. മൂവരുടേയും മികച്ച അഭിനയമാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ആരാധകരെ ആകാംക്ഷ നിറക്കുന്നതാണ് ട്രെയിലര്‍. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

കഴിഞ്ഞ ദിവസം ആകാംക്ഷ നിറച്ചുകൊണ്ടുള്ള ഒരു വിഡിയോ സൗബിന്‍ പങ്കുവെച്ചിരുന്നു. കൊലപാതകക്കേസിന്റെ ചുരുളഴിക്കാനാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്. സമാനമായി ഫഹദ് ഫാസിലും ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രെയിലര്‍ എത്തിയത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കഥ, തിരത്തഥ, സംഭാഷണം സുനില്‍ യാദവ്. ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, എഡിറ്റിങ് ഷമീസ് മുഹമ്മദ്, സംഗീതം ശ്രീരാഗ് സജി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം