വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഉരുൾപൊട്ടലിന്റെ ഭീകരത, രക്ഷപ്പെടാനുള്ള വഴിതേടി ഫഹദ്; മലയൻകുഞ്ഞ് ട്രെയിലർ

പ്രമുഖ സം​ഗീത‍ സംവിധായകൻ എആർ റഹ്മാൻ വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ് മലയൻകുഞ്ഞിലൂടെ

Author : സമകാലിക മലയാളം ഡെസ്ക്

ഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞിന്റെ ട്രെയിലർ പുറത്ത്. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് മലയോര പ്രദശത്തെ കഥയാണ്. ഉരുൾപൊട്ടലിൽ അകപ്പെടുന്നതും അതിൽ നിന്നുളള അതിജീവനവുമാണ് ചിത്രം പറയുന്നത്. 

പ്രമുഖ സം​ഗീത‍ സംവിധായകൻ എആർ റഹ്മാൻ വർഷങ്ങൾക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ് മലയൻകുഞ്ഞിലൂടെ. ജാഫർ ഇടുക്കി, ജിഷ വിജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഛായാ​ഗ്രഹണം നിർവഹിക്കുന്നതും മഹേഷ് തന്നെയാണ്. 

ഫാസിൽ ആണ് നിർമാണം. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്.വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. സുഷിൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതം ഒരുക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ചിത്രീകരണത്തിനു ശേഷമാകും ഈ ചിത്രം ആരംഭിക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി