പാച്ചുവും അത്ഭുതവിളക്കും ടീസറിൽ നിന്ന് 
Entertainment

ചിരിച്ചിത്രവുമായി ഫഹദ് ഫാസിൽ; പാച്ചുവും അത്ഭുതവിളക്കും ടീസർ

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ അരങ്ങേറ്റ സിനിമയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തുന്ന പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ ടീസർ പുറത്ത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ അരങ്ങേറ്റ സിനിമയാണ് ഇത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഴുനീള ഹാസ്യ ചിത്രയിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നാണ് ടീസർ നൽകുന്ന സൂചന. 

മലയാളത്തിൽ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുകേഷ്, ഇന്നസന്റ്, ഇന്ദ്രൻസ്, നന്ദു തുടങ്ങിയ നിരവധി താരങ്ങളാണ് പ്രധാന വേഷത്തിലെത്തുന്നത്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സേതു മണ്ണാർക്കാടാണു നിർമാണവും വിതരണവും. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീതം. ശരൺ വേലായുധൻ ഛായാഗ്രഹണം.

ഇരട്ട സഹോദരനായ അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ  ഹിറ്റായിരുന്നു. ഇതോടെ സത്യൻ അന്തിക്കാടിന്റെ രണ്ടാമത്തെ മകനും സ്വതന്ത്ര സംവിധായകനായുകയാണ്. സത്യന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് ആസ്ഥാനത്തു പ്രദർശിപ്പിച്ചു സംവിധാകനുമായി ടെലികോം നടത്തിയ ഇന്ത്യയിലെ അപൂർവം ഡോക്യുമെന്ററികളിലൊന്നാണിത്. 

പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൗണ്ട് അനില്‍ രാധാകൃഷ്ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ് ജോസഫ്, മേക്കപ്പ് പാണ്ഡ്യന്‍, സ്റ്റില്‍സ് മോമി, അസോസിയേറ്റ് ഡയറക്ടര്‍ ആരോണ്‍ മാത്യു, വരികള്‍ മനു മഞ്ജിത്ത്.  
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി

'ചര്‍ച്ചയ്ക്കു പോലും വിളിച്ചില്ല'; വളര്‍മതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി, പ്രതിരോധിച്ച് യുവമോര്‍ച്ച, സംഘര്‍ഷം