ഫഹദ് ഫാസിൽ (Fahadh Faasil) വിഡിയോ സ്ക്രീൻ‌ഷോട്ട്
Entertainment

'എല്ലാവർക്കും അയാളൊരു ദുഷ്ടനാണ്; എന്റെ കരിയറിലെ ഏറ്റവും സെൽഫിഷ് ആയ കഥാപാത്രം അതാണ്'

ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷായ കഥാപാത്രമാണത്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ മാത്രമല്ല, ബോളിവുഡിലും ഒട്ടേറെ ആരാധകരുള്ള മലയാള നടനാണ് ഫഹദ് ഫാസിൽ. പലപ്പോഴും ഫഹദിന്റെ പെർഫോമൻസിനെ പ്രശംസിച്ചു കൊണ്ട് സിനിമ താരങ്ങളും സംവിധായകരുമടക്കം രം​ഗത്തെത്താറുമുണ്ട്. ഇപ്പോഴിതാ താനിതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷ് ആയ കഥാപാത്രമേതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ്. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

2013 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു ആർട്ടിസ്റ്റ്. ചിത്രത്തിൽ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ​ആൻ അ​ഗസ്റ്റിൻ ആണ് ചിത്രത്തിൽ നായികയായെത്തിയത്. പരിതോഷ് ഉത്തം രചിച്ച ഡ്രീംസ് ഇൻ പർഷ്യൻ ബ്ലൂ എന്ന ഇം​ഗ്ലീഷ് നോവലിനെ അടിസ്ഥാനമാക്കിയാണ് ശ്യാമ പ്രസാദ് ആർട്ടിസ്റ്റ് ഒരുക്കിയിരിക്കുന്നത്.

"ശ്യാമപ്രസാദ് സാറിനൊപ്പം ഞാൻ ചെയ്ത ആർട്ടിസ്റ്റ് എന്ന സിനിമ... ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും സെൽഫിഷായ കഥാപാത്രമാണത്. പക്ഷേ അത് അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അതെനിക്ക് ബോധ്യപ്പെട്ടു. പിന്നെ അദ്ദേഹം അത് വിവരിച്ച് തന്ന രീതിയിലും എനിക്ക് ഒന്ന് കൂടി ആ കഥാപാത്രം എന്താണെന്ന് ബോധ്യപ്പെട്ടു. അതുകൊണ്ട് തന്നെ എനിക്ക് ആ കഥാപാത്രം ചെയ്യാനും ഇഷ്ടമായിരുന്നു.

എന്റെ കരിയറിൽ ഞാനിത്രയും സെൽഫിഷായ ഒരു കഥാപാത്രം ഒരിക്കലും ചെയ്തിട്ടില്ല. ശ്യാം സാർ എഴുതിയതിലും ഏറ്റവും സെൽഫിഷായ കഥാപാത്രവും അതായിരിക്കും. നിങ്ങൾ നോക്കിയാൽ തന്നെ മനസിലാകും, എന്റെ കരിയറിൽ ഞാൻ അവതരിപ്പിച്ച ഏറ്റവും സെൽഫിഷായ കഥാപാത്രമാണതെന്ന്. ശ്യാം സർ എഴുതിയ ഏറ്റവും സെൽഫിഷായ കഥാപാത്രവും." ഫഹദ് പറഞ്ഞു.

"ആർട്ടിസ്റ്റിലെ കഥാപാത്രം വളരെ സ്വാർത്ഥനായ ഒരു കഥാപാത്രമാണെന്ന് ശ്യാം സാറിനും എനിക്കും ബോധ്യപ്പെട്ടിരുന്നു. അതൊരു ഡാർക്ക് കഥാപാത്രമാണെന്ന് ഞാൻ കരുതുന്നു. ശരിക്കും എല്ലാവർ‌ക്കും അയാളൊരു ദുഷ്ടനാണ്". - ഫഹദ് കൂട്ടിച്ചേർത്തു.

Actor Fahadh Faasil talks about Artist movie character.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

ശരീര ദുർഗന്ധം ഒഴിവാക്കാൻ 6 കാര്യങ്ങൾ

'ഈ പോസ്റ്റിട്ടത് ആരപ്പാ, പിണറായി വിജയന്‍ തന്നപ്പാ....'; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ബല്‍റാം

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വിഡിയോ; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

ശക്തമായി തിരിച്ചുകയറി രൂപ; 97 പൈസയുടെ നേട്ടം, കാരണമിത്?

SCROLL FOR NEXT